‘ബിജെപി അധികാരത്തിലെത്തിയാൽ ഷഹീൻ ബാഗ് സമരപ്പന്തൽ പൊളിക്കും’: വി മുരളീധരൻ

പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡൽഹിയിലെ ഷഹീൻബാഗിൽ നടക്കുന്ന സമരത്തെ വിമർശിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. ഡൽഹിയിൽ ബിജെപി അധികാരത്തിലെത്തിയാൽ ഷഹീൻ ബാഗിലെ സമരപ്പന്തൽ പൊളിക്കുമെന്ന് മുരളീധരൻ പറഞ്ഞു. ഡൽഹിയിൽ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു വി മുരളീധരൻ.
തെരഞ്ഞെടുപ്പ് ലക്ഷ്യംവച്ചുള്ള സമരമാണ് ഷഹീൻ ബാഗിൽ നടക്കുന്നത്. ഈ രാജ്യത്തെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്ന ആളുകളാണ് ഇത്തരത്തിലുള്ള പ്രതിഷേധങ്ങൾക്ക് പിന്നിൽ ചരട് വലിക്കുന്നത്. ഇതിന് വ്യക്തമായ തെളിവുണ്ടെന്നും വി മുരളീധരൻ വ്യക്തമാക്കി.
ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റവും അധികം ചർച്ചയായ വിഷയം ഷഹീൻ ബാഗ് സമരമാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ ആഭ്യന്തരമന്ത്രി അമിത് ഷാ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉൾപ്പെടെയുള്ളവർ സമരത്തിനെതിരെ ആഞ്ഞടിച്ചു. ഷഹീൻ ബാഗ് സമരത്തിനെതിരെ യോഗിയുടെ പ്രസ്താവന വലിയ വിവാദങ്ങൾക്കിടയാക്കിയിരുന്നു.
story highlights- shaheen bhag strike, v muraleedharan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here