രാജ്യാന്തര പുരസ്‌കാര നിറവിൽ ഈലം
പോർട്ടോറിക്കോയിൽ നടന്ന ബായമറോൺ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഈലം ഏറ്റവും മികച്ച പരീക്ഷണ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. കരീബിയയിലെ പ്രധാന ചലച്ചിത്ര മേള പോർട്ടോ റിക്കോയിലെ ബായമോൺ സിറ്റിയിലാണ് നടക്കുന്നത്.
പോളണ്ട്, ഇറാഖ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള നൊസ്റ്റാൾജിയ വിത്തൗട്ട് ഡിലെ , റഹ്ഹാല എന്നീ സിനിമകളാണ് ഈ വിഭാഗത്തിൽ മത്സരിക്കുന്നത്. 1200 എൻട്രികളിലിൽ നിന്നാണ് ഈലം തെരഞ്ഞെടുക്കപ്പെട്ടത്. ഒരു സർറിയൽ ബാറിൽ നടക്കുന്ന കഥയാണ് ഈലം പറയുന്നത്. ഗ്രീൻ കളർ സൈക്കോളജി ആണ് ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത്.
ബിജിബാലിന്റെ ബാക്ക് ഗ്രൗണ്ട് സ്‌കോർ ആണ് ചിത്രത്തിന്റെ മറ്റൊരു ഹൈലൈറ്. ഓരോ കഥാപാത്രത്തിനും ഓരോ പ്രത്യേക സംഗീതോപകരണമാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. അജീഷ് ദാസന്റെ വരികൾക്ക് ഈണം പകർന്നത് രമേശ് നാരായണനാണ്. ാടിയത് ഷഹബാസ് അമൻ. ജയമേനോൻ, ഷിജി മാത്യു, ചെറുകര വിനയൻ എന്നിവരാണ് ഈഗോ പ്ലാനറ്റിന്റെ ബാനറിൽ ചിത്രം നിർമിച്ചിരിക്കുന്നത്.
തമ്പി ആന്റണി, കവിത നായർ, ജോസ് മഠത്തിൽ, റോഷൻ എൻ ജി, വിനയൻ ജി എസ്, രാധാകൃഷ്ണൻ തലചാങ്ങാട് എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. തരുൺ ഭാസ്‌കരൻ ആണ് ക്യാമറ. എഡിറ്റിംഗ് ഷൈജൽ.
ജനുവരി 29 മുതൽ ഫെബ്രുവരി 2 വരെയാണ് ഫെസ്റ്റിവൽ നടക്കുന്നത്. രണ്ടാം തീയതി നടക്കുന്ന ഓപ്പൺ ഫോറത്തിലും സംവിധായകനും നിർമാതാക്കളും പങ്കെടുക്കും. മുമ്പ് റോം ഇൻഡിപെൻഡന്റ് ഫിലിം ഫെസ്റ്റിവൽ, ഇറ്റലി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ എന്നിവിടങ്ങളിലും ഈലം പ്രദർശിപ്പിച്ചിരുന്നു. പ്രിസ്മ അവാർഡും ലഭിച്ചിരുന്നു. ഫെബ്രുവരിയിൽ ചിത്രം ഇന്ത്യയിൽ റിലീസ് ചെയ്യും.
Story Highlights- Eelam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here