ഗൂഗിൾ പേ പണി മുടക്കി

ഗൂഗിൾ പേ പണി മുടക്കി. ഇന്നലെ രാത്രി മുതലാണ് ഗൂഗിൾ പേയിൽ പണമിടപാടുകൾ നടത്താൻ സാധിക്കാതായത്.
ചില ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകൾ നീക്കം ചെയ്തതായും പരാതിയുണ്ട്. ആപ്പിൽ ‘സേവ്ഡ് അക്കൗണ്ട്‌സ്’ എന്ന വിഭാഗത്തിൽ നിന്ന് ബാങ്ക് അക്കൗണ്ടുകൾ നീക്കം ചെയ്തതായാണ് കാണപ്പെടുന്നത്. ബാങ്ക് അക്കൗണ്ട് ഉണ്ടെങ്കിൽ തന്നെ പണമിടപാട് നടത്താനാകാതെ സെർവർ തകരാറാണെന്നും കാണിക്കുന്നുണ്ട്.
@GooglePay getting no another bank option when adding bank to account. Only @TheOfficialSBI bank is showning in the list. Please resolve it as soon as possible @GoogleIndia pic.twitter.com/RHSo2SV7Fo
— Lakhan chivadshetti (@Laxmikant3010) February 4, 2020
2 bank accounts in my @GooglePay account were automatically deleted.
Now, I thought it could be a glitch and reinstalled the app. It doesn’t even allow for verification.This is very bad. Resolve issue ASAP pic.twitter.com/tW1XiqghzW
— Anoop Srinivas Bhat?? (@Anoopsri) February 4, 2020
ഇത് ആദ്യ തവണയല്ല ഗൂഗിൾ പേ ഇത്തരത്തിൽ പണിമുടക്കുന്നത്. മുമ്പും ഗൂഗിൾ പേയിൽ സെർവർ തകരാറുകൾ ഉണ്ടായിട്ടുണ്ടെങ്കിലും ഇത്ര ദീർഘനേരം പ്രശ്‌നം പരിഹരിക്കപ്പെടാതിരിക്കുന്നത് ഇതാദ്യമാണ്. ചുരുക്കം ചില ഉപഭോക്താക്കൾക്ക് മാത്രമാണ് ഇടപാടുകൾ നടത്താൻ നിലവിൽ സാധിക്കുന്നത്. ബാക്കി 90% ഉപഭോക്താക്കൾക്കും ആപ്ലിക്കേഷൻ ഉപയോഗിക്കാൻ സാധിക്കുന്നില്ല.
മൊബൈൽ പേയ്‌മെന്റ് രംഗത്തെ ഒന്നാം നമ്പർ താരമാണ് ഗൂഗിൾ പേ. പ്രതിമാസം 67 മില്യൺ ആക്ടീവ് യൂസേഴ്‌സാണ് ആപ്പിന് ഇന്ത്യയിൽ മാത്രം ഉള്ളത്. ആദ്യം തേസ് എന്ന പേരിൽ പുറത്തിറങ്ങിയ ആപ്ലിക്കേഷൻ പിന്നീട് 2018ൽ ഗൂഗിൾ പേ എന്ന പേര് സ്വീകരിക്കുകയായിരുന്നു. ആദ്യം ബാങ്ക് അക്കൗണ്ട് നമ്പർ ഉപയോഗിച്ചും, മൊബൈൽ നമ്പർ ഉപയോഗിച്ചും പണമിടപാട് മാത്രം നടത്താൻ സാധിച്ചിരുന്നുള്ളുവെങ്കിൽ ഇപ്പോൾ മൊബൈൽ റീചാർജ്, സിനിമാ ടിക്കറ്റ് ബുക്കിംഗ്, യൂബർ, സൊമാറ്റോ, സ്വിഗ്ഗി സേവനങ്ങളും ആപ്പിലൂടെ ലഭ്യമാണ്.
Story Highlights- Google Pay
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here