Advertisement

ജയ്സ്വാളിന് സെഞ്ച്വറി ; അണ്ടര്‍ 19 ലോകകപ്പില്‍ പാകിസ്താനെ തകര്‍ത്ത് ഇന്ത്യ ഫൈനലില്‍

February 4, 2020
2 minutes Read

അണ്ടര്‍ 19 ലോകകപ്പ് സെമി ഫൈനലില്‍ പാകിസ്താനെതിരെ ഇന്ത്യയ്ക്ക് അനായാസ ജയം. പാകിസ്താന്‍ ഉയര്‍ത്തിയ 172 വിജയലക്ഷ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 35.2 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ മറികടന്നു.
യഷസ്വി ജയ്സ്വാള്‍ (105), ദിവ്യാന്‍ഷ് സക്സേന (59) എന്നിവരുടെ ഓപ്പണിംഗ് കൂട്ട്‌കെട്ടില്‍ തന്നെ
ഇന്ത്യ വിജയത്തിലെത്തുകയായിരുന്നു. ജയ്സ്വാള്‍ 113 പന്തില്‍ നിന്നും എട്ട് ഫോറും നാല് സിക്സും അടക്കമാണ് 105 എന്ന സെഞ്ച്വറി നേട്ടം കൈവരിച്ചത്. സക്സേനയുടെ ആറ് ഫോറുകള്‍ 59 റണ്‍സെടുത്തു.

ടോസ് നേടിയ പാകിസ്താന്‍ ആദ്യം ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. പാകിസ്താനെ സുശാന്ത് മിശ്ര, കാര്‍ത്തിക് ത്യാഗി, രവി ബിഷ്ണോയ് എന്നിവരാണ് മികച്ച ബൗളിംഗിലൂടെ പിടിച്ച് കെട്ടിയത്. മിശ്ര 8.1 ഓവറില്‍ 28 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. കാര്‍ത്തിക് ത്യാഗി, രവി ബിഷ്ണോയ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം എടുത്തു. അഥര്‍വ അങ്കോള്‍ക്കര്‍, യഷസ്വി ജയ്സ്വാള്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റ് നേടി
ഹൈദര്‍ ആലി (56), റൊഹൈല്‍ നസീര്‍ (62), മുഹമ്മദ് ഹാരിസ് (21) മാത്രമാണ് പാകിസ്താന്‍ നിരയില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. മറ്റാര്‍ക്കും പാകിസ്താന്‍ നിരയില്‍ രണ്ടക്കം കാണാന്‍ സാധിച്ചില്ല.

 

Story Highlights-  India vs Pakistan, U-19 World Cup semi finals

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top