കേജ്‌രിവാള്‍ മുഖ്യമന്ത്രിസ്ഥാനത്ത് തുടരുമെന്ന് ടെംസ് നൗ-ഐപിഎസ്ഒഎസ് അഭിപ്രായ സര്‍വേ

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മിക്ക് ഭരണതുര്‍ച്ച ലഭിക്കുമെന്ന് ടൈംസ് നൗ-ഐപിഎസ് ഒഎസ് അഭിപ്രായ സര്‍വേ. എഎപി അധികാരം നിലനിര്‍ത്തുമെന്നും മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ മുഖ്യമന്ത്രിസ്ഥാനത്ത് തുടരുമെന്നുമാണ് അഭിപ്രായ സര്‍വേയിലെ പ്രവചനം. ആം ആദ്മി പാര്‍ട്ടിക്ക് 52 ശതമാനവും ബിജെപിക്ക് 34 ശതമാനവും വോട്ടുകളാണ് തെരഞ്ഞെടുപ്പില്‍ ലഭിക്കുക. കോണ്‍ഗ്രസ് നാല് ശതമാനം വോട്ട് നേടും.
ഈ മാസം എട്ടിനാണ് ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്. 70 അംഗങ്ങളാണ് ഡല്‍ഹി നിയസഭയിലുള്ളത്.
കേജ്രിവാളിന്റെ ആം ആദ്മി പാര്‍ട്ടിക്ക് 54 മുതല്‍ 60 സീറ്റ് വരെ ലഭിക്കും. ബിജെപി 10 മുതല്‍ 14 സീറ്റുകളിലൊതുങ്ങുമെന്നും സര്‍വേ പ്രവചിക്കുന്നു. കോണ്‍ഗ്രസിന് പൂജ്യം മുതല്‍ രണ്ട് സീറ്റുകള്‍ മാത്രമാണ് ലഭിക്കുക . 2015-ല്‍ 55 ശതമാനം വോട്ട് നേടിയ എഎപിക്ക് ഇത്തവണ 52 ശതമാനം വോട്ടുകളേ ലഭിക്കുകയുള്ളൂ. ബിജെപിക്ക് 34 ശതമാനം വോട്ടുകളാണ് ലഭിക്കുക. കോണ്‍ഗ്രസിന് നാല് ശതമാനം വോട്ട് ലഭിക്കും-സര്‍വേ വ്യക്തമാക്കുന്നു. അഭിപ്രായ സര്‍വേയില്‍ പങ്കെടുത്ത 71 ശതമാനം ജനങ്ങളും പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചു. എന്നാല്‍ ഇത് ബിജെപിക്ക് വോട്ടാകില്ലെന്നും സര്‍വേ ഫലം വ്യക്തമാക്കുന്നു. പൗരത്വ നിയമ ഭേദഗതി ദേശീയ വിഷയമാണെന്നും സംസ്ഥാനത്തിന്റെ വികസനത്തെ ബാധിക്കുന്ന ഒന്നല്ലെന്നുമാണ് സര്‍വേയില്‍ പങ്കെടുത്ത ഡല്‍ഹിക്കാരുടെ അഭിപ്രായം.
Story Highlights –Times Now-IPSOS Opinion Survey, Delhi election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here