Advertisement

ലൗ ജിഹാദ്; നിലപാടിൽ ഉറച്ച് സിറോ മലബാർ സഭ

February 4, 2020
1 minute Read

ലൗ ജിഹാദ് ആരോപണത്തിൽ വിശദീകരണവുമായി സിറോ മലബാർ സഭ രംഗത്ത്. ലൗ ജിഹാദ് തള്ളിയ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിശദീകരണത്തിന് പിന്നാലെ നിലപാടിലുറച്ച് സഭ വിശദീകരണക്കുറിപ്പിറക്കി.

സഭയിലെ വിവിധ രൂപതകളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വിഷയത്തിൽ സിനഡ് ആശങ്ക പ്രകടിപ്പിച്ചത്. ഇസ്ലാം മതവുമായുള്ള സൗഹൃദത്തെ ബാധിക്കുന്ന വിഷയമായി ഇതിനെ വിലയിരുത്തിയിട്ടില്ല. സമൂഹത്തെയും കുടുംബങ്ങളെയും ബാധിക്കുന്ന പ്രശ്‌നമായി കണക്കിലെടുത്ത് അന്വേഷണം നടത്തണമെന്നാണ് ആവശ്യപ്പെട്ടത്.

Read Also: കേരളത്തിൽ ലവ് ജിഹാദ് ഇല്ല; അമിത് ഷാ

ആവശ്യം ഉന്നയിച്ച സാഹചര്യം ഇപ്പോഴും നിലനിൽക്കുന്നു. വിഷയത്തിൽ മതവിദ്വേഷം വളർത്തുന്നതിന് ആസൂത്രിത നീക്കം നടക്കുന്നുണ്ടെന്നും സഭാ മീഡിയ കമ്മീഷൻ വിശദീകരണക്കുറിപ്പിൽ വ്യക്തമാക്കി.

കേരളത്തിൽ ലവ് ജിഹാദ് ഇല്ലെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കിയിരുന്നു. ലവ് ജിഹാദ് എന്ന സംജ്ഞ കേരളത്തിൽ ഇല്ല. നിലവിലെ നിയമത്തിൽ ലവ് ജിഹാദ് എന്ന നിർവചനമില്ലെന്നും അമിത് ഷാ പറഞ്ഞു. പാർലമെന്റിൽ അവതരിപ്പിച്ച റിപ്പോർട്ടിലാണ് ആഭ്യന്തര മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

 

love jihad, syro malabar church

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top