‘ഒരു പൂ ചോദിച്ചപ്പോൾ വസന്തം തന്നെ തന്നു’; കാൻസറിനെ അതിജീവിച്ച ആരാധികയ്ക്ക് ഒപ്പം നിന്ന് ഫോട്ടോ എടുത്ത് ലാലേട്ടൻ

ലോക കാൻസർ ദിനമായ ഇന്ന് കാൻസറിനെ അതിജീവിച്ച ആരാധികയ്ക്ക് ഒപ്പം സൂപ്പർ താരം മോഹൻലാൽ നിൽക്കുന്ന ചിത്രം വൈറലാകുകയാണ്. ചിത്രമെടുക്കാൻ ഉണ്ടായ സാഹചര്യത്തെക്കുറിച്ച് ആരാധികയുടെ ബന്ധു എഴുതിയ കുറിപ്പും ഇതിനോടൊപ്പം സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു.
Read Also: ആസിഫ് അലി നായകനാകുന്ന പുതിയ ചിത്രം ‘കുഞ്ഞെൽദോ’; ടീസർ
കുറിപ്പ് വായിക്കാം,
ആഫ്രിക്കൻ രാജ്യമായ ബോട്‌സ്വാനയിൽ ബിസിനസ് ചെയ്യുന്ന, എനിക്ക് ജേഷ്ഠ തുല്യനായ ചേട്ടന്റെ മകൾ കാൻസർ സർവൈവർ ആണ്. അവർ അവരുടെ ഫ്‌ളാറ്റിൽ ഷൂട്ടിംഗ് നടക്കുമ്പോൾ എല്ലാവരും ചെയ്യുന്ന പോലെ അത് കാണുവാൻ പോയി. പ്രതേകിച്ച് മോഹൻലാലിനെ അടുത്ത് കാണാം എന്ന പ്രതീക്ഷയും. ഒരു പൂ ചോദിച്ചപ്പോൾ ഒരു വസന്തം തന്നെ തന്നു എന്നത് പോലെ ആയിരുന്നു തുടർന്ന് നടന്നത്. ആൾകൂട്ടത്തിൽ അവരെ ശ്രദ്ധിച്ച മോഹൻലാൽ അവരെ അദ്ദേഹത്തിന്റെ കരവാനിലേക്ക് വിളിച്ച് വരുത്തി എന്ത് പറ്റി എന്ന് അന്വേഷിച്ചു. രോഗത്തെ പറ്റിയും അതിന്റെ സർവൈവലിനെ പറ്റിയും ഒക്കെ വളരെ വിശദമായി തന്നെ അന്വേഷിച്ചു മനസിലാക്കി. അതിന് ശേഷം അദ്ദേഹം തന്നെ മുൻകൈ എടുത്ത് കൂടെ നിന്ന് ഫോട്ടോ എടുക്കുകയും ചെയ്തു. അവർക്ക് എന്തായാലും ഈ സംഭവം ഒരു പുത്തനുണർവ് നൽകും എന്നുറപ്പ്.
മനോജ് കുമാറാണ് കുറിപ്പ് എഴുതിയിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here