Advertisement

നിർഭയ കേസ്; ഹൈക്കോടതി വിധി നാളെ

February 4, 2020
Google News 1 minute Read
sc dismisses plea submitted by nirbhaya rape case convicts

നിർഭയ കേസിൽ ഡൽഹി ഹൈക്കോടതി വിധി നാളെ. മരണവാറന്റ് സ്റ്റേ ചെയ്തതിനെതിരായി കേന്ദ്ര സർക്കാർ സമർപ്പിച്ച ഹർജിയിലാണ് വിധി. നാളെ ഉച്ചയ്ക്ക് 2.30 ന് വിധി പറയും.

2012 ഡിസംബർ 16നാണ് നിർഭയ ഓടിക്കൊണ്ടിരിക്കുന്ന ബസിൽ പീഡിപ്പിക്കപ്പെടുന്നത്. വർഷങ്ങൾ നീണ്ട വാദ പ്രതിവാദങ്ങൾക്ക് ശേഷം മുകേഷ് കുമാർ സിംഗ് (32), പവൻ ഗുപ്ത (25), വിനയ് കുമാർ ശർമ (26), അക്ഷയ് കുമാർ (31) എന്നിവരെ ഫെബ്രുവരി ഒന്നിന് വെളുപ്പിന് 6 മണിക്ക് തൂക്കിക്കൊല്ലാൻ കോടതി ഉത്തരവിട്ടു.

എന്നാൽ ഡൽഹി പട്യാല കോടതി വധശിക്ഷ സ്‌റ്റേ ചെയ്തുകൊണ്ട് ഉത്തരവിറക്കി. ഇതിനെതിരെ കേന്ദ്ര സർക്കാർ സമർപ്പിച്ച ഹർജിയിലാണ് നാളെ വിധി പറയുക.

 

Story Highlights – Nirbhaya, Highcourt

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here