Advertisement

കേരളത്തിൽ ലവ് ജിഹാദ് ഇല്ല; അമിത് ഷാ

February 4, 2020
Google News 1 minute Read

കേരളത്തിൽ ലവ് ജിഹാദ് ഇല്ലെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. ലവ് ജിഹാദ് എന്ന സംജ്ഞ കേരളത്തിൽ ഇല്ല. നിലവിലെ നിയമത്തിൽ ലവ് ജിഹാദ് എന്ന നിർവചനമില്ലെന്നും അമിത് ഷാ പറഞ്ഞു. പാർലമെൻ്റിൽ അവതരിപ്പിച്ച റിപ്പോർട്ടിലാണ് ആഭ്യന്തര മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

കേരളത്തിൽ നടക്കുന്ന ലവ് ജിഹാദുമായി ബന്ധപ്പെട്ട എത്ര കേസുകൾ കേന്ദ്രത്തിനു മുന്നിൽ എത്തിയിട്ടുണ്ടെന്ന ബെന്നി ബെഹനാൻ്റെ ചോദ്യത്തിനായിരുന്നു മറുപടി. ലവ് ജിഹാദ് എന്ന പദം ഇപ്പോൾ നിർവചിക്കപ്പെട്ടിട്ടില്ല. അങ്ങനെ ഒരു വാക്ക് നിലവിലില്ല. അതുകൊണ്ട് തന്നെ ലവ് ജിഹാദ് നിലവിലുണ്ടോ എന്നത് സംബന്ധിച്ച ചോദ്യത്തിന് മറുപടി നൽകാൻ രേഖാ മൂലം സാധിക്കില്ലെന്ന് അമിത് ഷാ വിശദീകരിച്ചു. കഴിഞ്ഞ എൻഡിഎ സർക്കാർ കാലത്ത് അന്നത്തെ ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗും ഇതേ കാര്യം പറഞ്ഞിരുന്നു. ഇത് തന്നെയാണ് ഇപ്പോൾ അമിത് ഷായും പറഞ്ഞത്.

അതേ സമയം, വിഷയത്തിൽ സാങ്കേതികമായ മറുപടിയാണ് ആഭ്യന്തര മന്ത്രാലയം നൽകിയത്. ലവ് ജിഹാദ് എന്ന വിവക്ഷ, ആ പദം ഇല്ലെന്ന മറുപടി അതുകൊണ്ട് തന്നെ കേന്ദ്രത്തിൻ്റെ തന്ത്രമാണെന്നാണ് വിലയിരുത്തൽ. ഒപ്പം, കേരളത്തിലെ രണ്ട് മിശ്ര വിവാഹങ്ങളുമായി ബന്ധപ്പെട്ട കേസുകൾ എൻഐഎ അന്വേഷിക്കുന്നുണ്ടെന്നും ഷാ പറഞ്ഞു.

അടുത്തിടെ കേരളത്തിൽ ലവ് ജിഹാദ് ഉണ്ടെന്ന് സിറോ മലബാർ സഭ സിനഡ് പറഞ്ഞിരുന്നു. ഭീകരസംഘടനയായ ഐഎസിലേക്ക് റിക്രൂട്ട് ചെയ്തവരിൽ പകുതി പേരും ക്രിസ്ത്യൻ സമുദായത്തിൽ നിന്ന് മതം മാറ്റിയവരാണെന്ന് ഭീഷണിപ്പെടുത്തിയാണ് മതപരിവർത്തനം നടത്തുന്നത്. ലൗ ജിഹാദിൽ ആശങ്കയുണ്ടെന്നും പൊലീസിൽ പരാതി നൽകിയിട്ട് നടപടിയില്ലെന്നും സിറോ മലബാർ സഭ പറഞ്ഞിരുന്നു. ഇത് കടുത്ത വിവാദങ്ങൾക്കും വഴി തെളിച്ചിരുന്നു.

Story Highlights: Amit Shah, BJP, Love Jihad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here