കൊറോണ: പുതിയ പോസിറ്റീവ് കേസുകളില്ലെന്ന് ആരോഗ്യ മന്ത്രി

കൊറോണ വൈറസിനെ തുടർന്ന് നിരീക്ഷണത്തിലായിരുന്നവരിൽ നടത്തിയ പരിശോധനയിൽ പുതിയ പോസിറ്റീവ് കേസുകളില്ലെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ.
സംസ്ഥാനത്ത് ആകെ 2421 പേരാണ് നിരീക്ഷണത്തിലുള്ളത്. 2321 പേർ വീടുകളിൽ നിരീക്ഷണത്തിലുണ്ട്. 100 പേർ ആശുപത്രികളിൽ നിരീക്ഷണത്തിലുണ്ട്.
വുഹാനിൽ നിന്നെത്തിയ ഓരോരുത്തരുടെയും ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടെന്നും മരണം പൂർണമായി ഒഴിവാക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
നിരീക്ഷണത്തിലുള്ളവർ മറ്റുള്ളവരുമായുള്ള സമ്പർക്കം ഒഴിവാക്കണമെന്ന് മന്ത്രി ആവർത്തിച്ചു. നിരീക്ഷണത്തിലുള്ളവർക്ക് കൗൺസിലിങ്ങടക്കം ഏർപ്പെടുത്തിയിട്ടുണ്ട്. മറ്റ് പകർച്ചവ്യാധികളിലും ജാഗ്രത പുലർത്തണമെന്ന് മന്ത്രി കെകെ ശൈലജ കൂട്ടിച്ചേർത്തു.
Story Highlights- Corona
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here