രാജ്യത്ത് പുതിയ 33,376 കൊവിഡ് കേസുകള്‍; 308 മരണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയ 33,376 കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചു. 3.91 ലക്ഷം ആക്ടീവ് കേസുകളാണ് രാജ്യത്ത് നിലവിലുള്ളത്. പ്രതിദിന കേസുകളില്‍ പകുതിയിലധികവും കേരളത്തില്‍ നിന്നുള്ളതാണ്.
308 കൊവിഡ് മരണങ്ങളാണ് ഇന്ത്യയില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ മരണസംഖ്യ 4,42,317ആയി. 3,91,516 ആക്ടീവ് കേസുകളടക്കം രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,32,08,330 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 3,23,74,497 പേരാണ് ഇതുവരെ രോഗമുക്തരായത്.
Read Also : ബംഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദം രൂപപ്പെട്ടു; അടുത്ത 48 മണിക്കൂറിൽ തീവ്ര ന്യൂന മർദ്ദമാകാൻ സാധ്യത
73,05,89,688 പേര്‍ രാജ്യത്ത് ഇതുവരെ കൊവിഡ് വാക്‌സിനേഷന്‍ സ്വീകരിച്ചവരാണ്. 65,27,175 ഇന്നലെ മാത്രം വാക്‌സിന്‍ സ്വീകരിച്ചു. 54,01,96,989 സാമ്പിളുകളാണ് ഇന്നലെ വരെ ആകെ പരിശോധിച്ചത്. ഇതില്‍ 15,92,135 സാമ്പിളുകള്‍ ഇന്നലെ മാത്രം പരിശോധിച്ചതായി ഐസിഎംആര്‍ അറിയിച്ചു. ലോകത്ത് ആകെ 223.7 മില്യണ്‍ ആളുകള്‍ക്കാണ് ഇതുവരെ കൊവിഡ് ബാധിച്ചിട്ടുള്ളത്.
Story Highlight: india covid cases
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here