Advertisement

സൗദിയിലെ വിദേശികള്‍ നാട്ടിലേക്കയച്ച പണത്തിന്റെ അളവില്‍ വന്‍ ഇടിവ്

February 4, 2020
1 minute Read

സൗദിയിലെ വിദേശികള്‍ നാട്ടിലേക്കയച്ച പണത്തിന്റെ അളവില്‍ വന്‍ ഇടിവ്. 125.5 ബില്യണ്‍ റിയാലാണ് കഴിഞ്ഞ വര്‍ഷം വിദേശികള്‍ നാട്ടിലേക്കു അയച്ചത്. 2018 ലെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ സൗദിയിലെ വിദേശികള്‍ നാട്ടിലേക്കയച്ച പണത്തിന്റെ അളവില്‍ 8 ശതമാനം കുറവുണ്ടായി.

2018-ല്‍ 136.43 ബില്യണ്‍ റിയാല്‍ നാട്ടിലേക്കയച്ച വിദേശികള്‍ 2019-ല്‍ അയച്ചത് 125.5 ബില്യണ്‍ മാത്രമാണ്. 10.9 ബില്യണ്‍ റിയാലിന്റെ കുറഞ്ഞ തുകയാണിത്. തുടര്‍ച്ചയായി നാലാമത്തെ വര്‍ഷമാണ് സൗദിയിലെ വിദേശികള്‍ അയക്കുന്ന പണത്തിന്റെ അളവ് കുറയുന്നത്. 2010 മുതല്‍ 15 വരെ ഫോറിന്‍ റെമിറ്റന്‍സ് വര്‍ധിച്ചു കൊണ്ടിരിക്കുകയായിരുന്നു. 2016-ല്‍ 3 ശതമാനവും, 2017-ല്‍ 7 ശതമാനവും, 2018-ല്‍ 4 ശതമാനവും, 2019-ല്‍ 8 ശതമാനവും കുറഞ്ഞു.

2019-ല്‍ ഏറ്റവും കുറവ് പണം അയച്ചത് ഫെബ്രുവരിയിലാണ്. 9.65 ബില്യണ്‍ റിയാല്‍. 2018 ഫെബ്രുവരിയില്‍ ഇത് 12.8 ബില്യണ്‍ റിയാല്‍ ആയിരുന്നു. വിദേശ തൊഴിലാളികളുടെ കൊഴിഞ്ഞ് പോക്കും, സ്വദേശീവത്കരണ പദ്ധതികളും, ജീവിതചെലവ് വര്‍ധിച്ചതുമെല്ലാം ഇതിന് കാരണമാണെന്നാണ് സാമ്പത്തിക വിദഗ്ധരുടെ ്ഭിപ്രായം. സൗദിയിലെ സ്വദേശികള്‍ വിദേശത്തേക്ക് അയച്ച പണത്തിന്റെ അളവും 4 ശതമാനം കുറഞ്ഞതായി റിപ്പോര്‍ട്ട് പറയുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top