‘ഷട്ട് ഡൗൺ ഇന്ത്യ, സിറ്റ് ഡൗൺ ഇന്ത്യ, ഷട്ട് അപ് ഇന്ത്യ’ എന്നതാണ് ബിജെപിയുടെ പദ്ധതി; ശശി തരൂർ

രാജ്യത്തെ വിഭജിച്ച് ഭരിക്കുന്നതിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് ബിജെപിക്ക് ഒഴിഞ്ഞ് മാറാൻ സാധിക്കില്ലെന്ന് ശശി തരൂർ എംപി. ‘ഷട്ട് ഡൗൺ ഇന്ത്യ, സിറ്റ് ഡൗൺ ഇന്ത്യ, ഷട്ട് അപ് ഇന്ത്യ’ എന്ന പദ്ധതിയാണ് കേന്ദ്രം രാജ്യത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതെന്ന് തരൂർ വ്യക്തമാക്കി.
Read Also: ഷഹീൻ ബാഗ് വെടിവയ്പ്; പ്രതി ആം ആദ്മി പ്രവർത്തകൻ എന്ന് പൊലീസ്; നിഷേധിച്ച് പാർട്ടി
രാജ്യത്തിന്റെ മൗലിക ഗുണങ്ങളായ ജനാധിപത്യത്തിനും മതേതരത്വത്തിനും പരുക്കേൽപ്പിക്കുകയാണ് ഭരണകൂടം ചെയ്യുന്നത്. ആളുകൾ ഹിന്ദു – മുസ്‌ലിം, അവർ – നമ്മൾ എന്നിങ്ങനെ തരംതിരിക്കപ്പെട്ടു. രാഷ്ട്രീയ പ്രതിന്ധികൾ പക്വമായി കൈകാര്യം ചെയ്യുന്നതിൽ സർക്കാർ ഒരു പരാജയമായിരുന്നെന്നും കശ്മീർ വിഷയം പരാമർശിച്ച് തരൂർ.
ഇടത് പക്ഷത്തെയും, മറ്റ് ആക്ടിവിസ്റ്റുകളെയും ബിജെപിക്കാർ ‘ടുകഡെ ടുകഡെ ഗ്യാംഗ്’ എന്ന് വിളിക്കുന്നതിനെ തരൂർ വിമർശിച്ചു. 1947ൽ വിഭജിക്കപ്പെട്ടത് ഇന്ത്യയുടെ മണ്ണായിരുന്നെങ്കിൽ, 2020ൽ ഇന്ത്യയുടെ ആത്മാവിനെ വിഭജിച്ചുകൊണ്ടിരിക്കുകയാണ് സർക്കാർ എന്നും അദ്ദേഹം പാർലമെന്റിൽ പറഞ്ഞു.
sashi tharoor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here