Advertisement

സംസ്ഥാനത്ത് ഇന്നും നാളെയും സ്വകാര്യ ആശുപത്രി ജീവനക്കാരുടെ പണിമുടക്ക്

February 4, 2020
Google News 1 minute Read

സംസ്ഥാനത്ത് ഇന്നും നാളെയും സ്വകാര്യ ആശുപത്രി ജീവനക്കാരുടെ പണിമുടക്ക്. മിനിമം വേതനം നടപ്പിലാക്കണമെന്നാവശ്യപ്പെട്ടാണ് നഴ്‌സ്മാര്‍ അടക്കമുള്ള ജീവനക്കാര്‍ ഹൈക്കോടതിക്ക് മുന്നില്‍ ദ്വിദിന സമരം ആരംഭിച്ചിരിക്കുന്നത്. സേവന, വേതന വ്യവസ്ഥ പരിഷ്‌കരിക്കണമെന്നാവശ്യപ്പെട്ടാണ് സ്വകാര്യ ആശുപത്രികളിലെ ജീവനക്കാരുടെ സമരം.

കോടതി ഉത്തരവുണ്ടായിട്ടും ഒട്ടുമിക്ക ആശുപത്രികളും മിനിമം വേതനം നടപ്പാക്കുന്നില്ലെന്നാണ് ആക്ഷേപം. അതുകൊണ്ട് തന്നെ ഹൈക്കോടതിക്ക് മുന്നിലാണ് ആശുപത്രി ജീവനക്കാര്‍ രണ്ട് ദിവസത്തെ സമരം നടത്തുന്നത്. മിനിമം വേതനം ആവശ്യപ്പെട്ടാല്‍ തൊഴിലാളികളെ പിരിച്ച് വിടുന്ന സാഹചര്യം പോലും പലയിടങ്ങളിലുമുണ്ടെന്ന് തൊഴിലാളി നേതാക്കള്‍ കുറ്റപ്പെടുത്തുന്നു. അടുത്ത മാസം മുതല്‍ മിനിമം വേതനം നടപ്പിലാക്കാത്ത ആശുപത്രികള്‍ക്ക് മുന്നില്‍ സമരം ആരംഭിക്കാനാണ് ജീവനക്കാരുടെ തീരുമാനം.

 

Story Highlights- Strike, private hospital employees

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here