Advertisement

പതിനഞ്ചര കിലോ സ്വർണം കസ്റ്റംസ് പിടികൂടി

February 5, 2020
1 minute Read

കാസർഗോഡ് രേഖകളില്ലാതെ കടത്തുകയായിരുന്ന പതിനഞ്ചര കിലോഗ്രാം സ്വർണം കസ്റ്റംസ് പിടികൂടി. മഹാരാഷ്ട്ര സാംഗ്ലി സ്വദേശികളായ രണ്ട് പേരെ കസ്റ്റഡിയിലെടുത്തു.

Read Also: കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണവേട്ട; ഒരു കോടിയിലവധികം വിലവരുന്ന സ്വർണം പിടികൂടി

പിടികൂടിയത് 24 കാരറ്റ് സ്വർണമാണ്. വിപണിയിൽ ആറരക്കോടിയോളം രൂപ വില വരുമെന്നാണ് കസ്റ്റംസിന്റെ കണക്ക്. കണ്ണൂർ കസ്റ്റംസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്വർണവേട്ടയാണിത്. പിടിയിലായവരെ എറണാകുളത്തെ എക്കണോമിക് ഒഫൻസ് കോടതിയിൽ ഹാജരാക്കും.

കഴിഞ്ഞ ദിവസം പള്ളിക്കര ടോൾ പ്ലാസയ്ക്ക് സമീപത്ത് വച്ചാണ് സ്വർണക്കടത്ത് സംഘം കസ്റ്റംസിന്റെ പിടിയിലായത്. കണ്ണൂർ ഭാഗത്ത് നിന്ന് വന്ന മഹാരാഷ്ട്ര രജിസ്‌ട്രേഷൻ കാറിൽ മൂന്ന് രഹസ്യ അറകളിൽ സൂക്ഷിച്ച നിലയിലായിരുന്നു സ്വർണം. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് തലശേരിയിൽ നിന്ന് മുംബൈയിലേക്ക് കടത്തുകയായിരുന്ന പതിനഞ്ചര കിലോഗ്രാം സ്വർണം പിടികൂടിയത്. കേരളത്തിനകത്തും പുറത്തുമുള്ള വിമാനത്താവളങ്ങൾ വഴി എത്തിക്കുന്ന സ്വർണം മുംബൈയിലേക്ക് കടത്തുകയാണ് സംഘത്തിന്റെ ലക്ഷ്യമെന്ന് കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർ വികാസ് പറഞ്ഞു.

 

 

gold

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top