Advertisement

കൊറോണ വൈറസ്; ബോധവത്കരണ പരിപാടികൾക്ക് രൂപം നൽകി ആരോഗ്യ സർവകലാശാല

February 5, 2020
Google News 1 minute Read

കൊറോണ വൈറസ് ബാധയ്‌ക്കെതിരെ ബോധവത്കരണ പരിപാടികൾക്ക് രൂപം നൽകി ആരോഗ്യ സർവകലാശാല. വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ വിശകലനം ചെയ്യുന്നതിന് രാജ്യാന്തരതലത്തിൽ വിദഗ്ധർ ഇന്നലെ സർവകലാശാലയിൽ യോഗം ചേർന്നു.

Read Also: കൊറോണ വൈറസ്: കൊച്ചിയില്‍ ടൂറിസം രംഗത്തുള്ളവരുടെ യോഗം ചേരും

വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നിലവിലെ ബോധവത്കരണ പരിപാടികൾക്ക് പുറമെ ആരോഗ്യ സർവകലാശാല കൂടി ഇടപെട്ട് പ്രചാരണം ശക്തമാക്കാൻ തീരുമാനിച്ചു. വൈറസിനെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കാൻ ഉതകുന്ന പുതിയ കർമ പരിപാടികൾക്ക് രൂപം നൽകി. സർവകലാശാലക്ക് കീഴിലുള്ള 312 കോളജുകളെയും ബോധവത്കരണത്തിനായി ഉപയോഗിക്കും. ഒരു ലക്ഷം വിദ്യാർത്ഥികളും 18,000 അധ്യാപകരും നേരിട്ട് പ്രചാരണ പരിപാടികൾ നടത്തും.

ജനങ്ങളെ ബോധവത്കരിക്കാനുള്ള സർക്കാർ നടപടികൾക്കൊപ്പം ചേർന്ന് ആരോഗ്യ സർവകലാശാലയും പ്രവർത്തിക്കും. നിലവിൽ സംസ്ഥാനം കൈക്കൊണ്ട പ്രതിരോധ പ്രവർത്തനങ്ങൾ മികച്ചതാണെന്നും യോഗം വിലയിരുത്തി.

 

corona virus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here