കൊറോണ വൈറസ്: കൊച്ചിയില്‍ ടൂറിസം രംഗത്തുള്ളവരുടെ യോഗം ചേരും

കൊറോണ വൈറസ് ബാധിത പ്രദേശങ്ങളില്‍ നിന്നുള്ള ടൂറിസ്റ്റുകള്‍ കൊച്ചിയില്‍ എത്തുന്ന സാഹച്ചര്യത്തില്‍ ടൂറിസം രംഗത്തുള്ളവരുടെ യോഗം ഇന്ന് ചേരും. എറണാകുളം ജില്ലാ കളക്ടറാണ് അടിയന്തര യോഗം വിളിച്ചത്.
ടൂറിസം മേഖലയിലെ വിവിധ സ്ഥാപനങ്ങള്‍, ഹോട്ടലുകള്‍, ഹോം സ്റ്റേകള്‍, ടൂര്‍ ഓപറേറ്റര്‍മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും. കൊറോണ പ്രതിരോധം സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിനാണ് യോഗം വിളിച്ചത്. ടൂറിസം മേഖലയില്‍ ആരോഗ്യ സുരക്ഷാ പ്രോട്ടോക്കോള്‍ കര്‍ശനമായി നടപ്പാക്കുകയാണ് ലക്ഷ്യം.
Story Highlights- corona virus, tourism industry, meeting, kochi
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here