ഡൽഹിയിൽ പരസ്യ പ്രചാരണം നാളെ അവസാനിക്കും

ഡൽഹിയിൽ തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണം നാളെ അവസാനിക്കാൻ ഇരിക്കെ പ്രചാരണം കൊഴുപ്പിക്കുകയാണ് മൂന്ന് പാർട്ടികളും.

അയോധ്യയിൽ ശ്രീരാമ ക്ഷേത്ര നിർമാണത്തിനായി ട്രസ്റ്റ് രൂപീകരിച്ചത് ബിജെപി പ്രചാരണത്തിൽ ഉയർത്തുന്നുണ്ട്. കേന്ദ്ര സർക്കാർ തീരുമാനത്തെ എതിർക്കാതെയാണ് ആം ആദ്മി പാർട്ടിയുടേയും കോൺഗ്രസിന്റെയും പ്രചാരണം. വികസന വിഷയങ്ങൾക്കൊപ്പം ഷഹീൻ ബാഗ് വിഷയത്തിൽ ആം ആദ്മിയും ബിജെപിയും പരസ്പരം ആരോപണ പ്രത്യാരോപണങ്ങൾ ഉന്നയിച്ച് ഏറ്റുമുട്ടുകയാണ്. ഈ മാസം 8-ാം തീയതിയാണ് ഡൽഹിയിൽ തെരഞ്ഞെടുപ്പ് നടക്കുക.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More