Advertisement

നിര്‍ഭയ കേസ്; ഡല്‍ഹി ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍

February 5, 2020
Google News 1 minute Read

നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ വെവ്വേറെ നടപ്പാക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചു. പ്രതികളുടെ ശിക്ഷ ഒരുമിച്ച് നടത്തണമെന്ന ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരെയാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചത്.

സുദീര്‍ഘമായ വാദത്തിനു ശേഷമാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി ഇന്ന് വിധി പറഞ്ഞത്. പ്രതികളുടെ വധശിക്ഷ വെവ്വേറെ നടത്താന്‍ സാധിക്കില്ലെന്നും പ്രതികള്‍ക്ക് ശിക്ഷ ഒരുമിച്ചു നല്‍കണമെന്നുമാണ് ജസ്റ്റിസ് സുരേഷ്‌കുമാര്‍ കെദ് ഉത്തരവിട്ടത്.

Read More: നിര്‍ഭയ കേസ്: കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി

നിയമ നടപടികള്‍ തീര്‍ക്കാന്‍ പ്രതികള്‍ക്ക് ഒരാഴ്ചത്തെ സമയവും കോടതി അനുവദിച്ചു. അതേസമയം ഒരാഴ്ചക്കകം നിയമനടപടികള്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ജയില്‍ അധികൃതര്‍ക്ക് തുടര്‍നടപടികളുമായി മുന്നോട്ടു പോകാമെന്നും കോടതി നിര്‍ദേശിച്ചു. പ്രതികള്‍ മനഃപൂര്‍വം ശിക്ഷ വൈകിക്കാന്‍ ശ്രമിക്കുന്നുവെന്ന് സംശയിക്കുന്നതായി വിധി പ്രസ്താവനയ്ക്കിടെ കോടതി നിരീക്ഷിച്ചു.

കോടതി വിധിയെ സ്വാഗതം ചെയ്തു കൊണ്ടായിരുന്നു നിര്‍ഭയയുടെ അമ്മ പ്രതികരിച്ചത്. പ്രതി അക്ഷയ് കുമാറിന്റെ ദയാഹര്‍ജിയാണ് നിലവില്‍ രാഷ്ട്രപതിയുടെ പരിഗണനയിലുള്ളത്. പവന്‍കുമാര്‍ ഗുപ്ത ഇതുവരെ ദയാഹര്‍ജി നല്‍കിയിട്ടില്ല. മറ്റ് പ്രതികളായ മുകേഷ് സിംഗ്, വിനയ് ശര്‍മ എന്നിവരുടെ നിയമപരിഹാര വഴികളെല്ലാം അവസാനിച്ചു.

അതേസമയം, വധശിക്ഷ വെവ്വേറെ നടപ്പാക്കണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്ന കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചു.

Story Highlights: Nirbhaya case, Suprem Court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here