കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥികൾ മുങ്ങി മരിച്ചു

പുനലൂർ കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ സ്‌കൂൾ വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. പുനലൂർ ശബരിഗിരി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥികളായ പുന്നല ഗോകുലത്തിൽ പി സോമരാജന്റെ മകൻ അതുൽ രാജ്, പുനലൂർ ഇളംമ്പൽ ആരംപുന്ന കമൽ ഭവനിൽ രാജീവിന്റെ മകൻ അനന്തു കൃഷ്ണൻ എന്നിവരാണ് മരിച്ചത്. പുനലൂർ ശബരിഗിരി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥികളാണ് ഇരുവരും.

പരീക്ഷ കഴിഞ്ഞ് സ്‌കൂളിന് സമീപമുള്ള കല്ലടയാറിന്റെ കടവിൽ ഉച്ചയോടെയാണ് കുട്ടികൾ കുളിക്കാൻ ഇറങ്ങിയത്. തുടർന്ന് ഒഴുക്കിൽ പെട്ട് കുട്ടികളെ കാണാതാവുകയായിരുന്നു. ഉടൻ തന്നെ കൂട്ടത്തിൽ ഉണ്ടായിരുന്ന വിദ്യാർത്ഥികൾ സമീപത്തുള്ള ഫയർഫോഴ്‌സ് സ്റ്റേഷനിലെത്തി വിവരം പറഞ്ഞു. പിന്നാലെ നടത്തിയ തെരച്ചിലിലാണ് കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ആറു മാസം മുൻപ് ഇവിടെ സമാനമായ സാഹചര്യത്തിൽ രണ്ട് പേർ മരിച്ചിരുന്നു. സംഭവസ്ഥലത്ത് അപകട മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കണമെന്ന് ആവശ്യം ശക്തമായിരിക്കുകയാണ്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More