സ്‌കൂള്‍ ബസില്‍ നിന്ന് തെറിച്ച് വീണ് വിദ്യാര്‍ത്ഥി മരിച്ച സംഭവം: കര്‍ശന നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

സ്‌കൂള്‍ ബസില്‍ നിന്ന് തെറിച്ച് വീണ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ കര്‍ശന നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. ബസിന്റെ പെര്‍മിറ്റ് റദ്ദാക്കാതിരിക്കാന്‍ വിശദീകരണം ആവശ്യപ്പെട്ട് മോട്ടോര്‍ വാഹന വകുപ്പ് സ്‌കൂള്‍ അധികൃതര്‍ക്ക് കത്തയച്ചു. ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനുള്ള നടപടികളിലേക്ക് കടന്നതായും ആര്‍ടിഒ അറിയിച്ചു.

സ്‌കൂള്‍ ബസുകളില്‍ ഡ്രൈവറെ കൂടാതെ, ഡോര്‍ അറ്റന്റര്‍ ഉണ്ടാകണമെന്നാണ് നിബന്ധന. ഡോര്‍ അറ്റന്റര്‍ ഇല്ലാതിരുന്നതാണ് കുറുവ സ്‌കൂളിലെ മൂന്നാം ക്ലാസുകാരന്‍ ഫര്‍സീന്‍ അഹമ്മദിന്റെ ജീവനെടുത്ത ദുരന്തത്തിന് വഴിവച്ചത്. മലപ്പുറം എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ യുടെ നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിച്ച് നടത്തിയ പ്രാഥമിക പരിശോധനയില്‍ ഡ്രൈവറുടെ അശ്രദ്ധയും അറ്റന്റര്‍ ഇല്ലാതെ സര്‍വീസ് നടത്തിയതുമാണ് അപകടകാരണമെന്ന് വ്യക്തമായിരുന്നു. ഇത് പ്രകാരം ബസിന്റെ പെര്‍മിറ്റ് റദ്ദാക്കാതിരിക്കാനുള്ള കാരണം വ്യക്തമാക്കണം എന്നാവാശ്യപ്പെട്ട് സ്‌കൂളിന് മോട്ടോര്‍ വാഹന വകുപ്പ് നോട്ടീസ് അയച്ചു. സംഭവത്തില്‍, വിശദമായ അന്വേഷണം നടത്താന്‍ തൃശൂര്‍ ഡെപ്യുട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറെ ചുമതലപ്പെടുത്തിയതായി ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു.

 

Story Highlights- Student death,  Motor Vehicles  Department, stringent action

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top