കോടികളുടെ വെട്ടിപ്പ് നടത്തിയെന്ന് ആരോപണം; നടൻ വിജയിയുടെ വീട്ടിൽ ആദായ നികുതി വകുപ്പ് പരിശോധന

കോടികളുടെ വെട്ടിപ്പ് നടത്തിയെന്ന ആരോപണത്തെ തുടർന്ന് നടൻ വിജയിയുടെ വീട്ടിൽ ആദായ നികുതി വകുപ്പ് പരിശോധന നടത്തി. സംഭവ സമയത്ത് വീട്ടിലില്ലാതിരുന്നതിനാൽ താരത്തെ സംഘം ഫോണിലൂടെ ചോദ്യം ചെയ്തു.

‘ബിഗിൽ’ സിനിമയുമായി ബന്ധപ്പെട്ട് ആദായ നികുതി വകുപ്പിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന. നേരത്തെ ബിഗിൽ സിനിമയുടെ നിർമാതാക്കളുടേയും സംവിധായകന്റേയും വീടുകളിൽ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top