പാവയ്ക്കുള്ളിലൊളിപ്പിച്ച് വിമാനത്താവളം വഴി കഞ്ചാവ് കടത്താൻ ശ്രമം; കൊല്ലം സ്വദേശി പിടിയിൽ

പാവയ്ക്കുള്ളിലൊളിപ്പിച്ച് നെടുമ്പാശേരി വിമാനത്താവളം വഴി വിദേശത്തേക്ക് കടത്താൻ ശ്രമിച്ച 30 പൊതി കഞ്ചാവ് എക്‌സൈസ് സംഘം പിടിച്ചെടുത്തു. കൊല്ലം സ്വദേശി സഞ്ജു സാമുവലാണ് കൊല്ലത്തെ ഡിഎച്ച്എൽ കൊറിയറിൽ നിന്നും പാവക്കുട്ടിയെ അയച്ചത്.
നെടുമ്പാശേരിയിലെത്തിയപ്പോൾ സംശയം തോന്നിയ കൊറിയർ അധികൃതർ എക്‌സൈസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ആലുവ എക്സൈസ് സിഐ സോജൻ സെബാസ്റ്റ്യൻ. പ്രിവന്റീവ് ഓഫീസർമാരായ എംകെ ഷാജി, വിഎസ് ഷൈജു, ബസന്ത് കുമാർ, അനൂപ് എന്നിവരുടെ നേതൃത്വത്തിൽ കഞ്ചാവ് പിടിച്ചെടുക്കുകയായിരുന്നു. ഷാർജയിലെ അൽ ബ്രിസിം കമ്പനിയിലെ മേൽവിലാസത്തിൽ നിസാർ എന്നയാൾക്കാണ് കൊറിയർ അയക്കാൻ സഞ്ജു ലക്ഷ്യമിട്ടത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here