കൊച്ചിയില്‍ വിദേശ വനിതയെ ബലാത്സംഗം ചെയ്തു; രണ്ടുപേര്‍ അറസ്റ്റില്‍

കൊച്ചി നഗരമധ്യത്തിലെ ഹോട്ടലില്‍ വിദേശ വനിതയെ ബലാത്സംഗം ചെയ്തു. സംഭവത്തില്‍ മലപ്പുറം സ്വദേശികളായ മുഹമ്മദ് ഇന്‍സാഫ്, അന്‍സാരി എന്നീ യുവാക്കളെ സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറത്ത് പഠിക്കുന്ന മകനെ കാണാനെത്തിയ വിദേശ വനിതയാണ് ബലാത്സംഗത്തിനിരയായത്.
എംജി റോഡിലെ സ്വകാര്യ ഹോട്ടല്‍ മുറിയിലാണ് വിദേശ വനിത ബലാത്സംഗത്തിന് ഇരയായത്. മലപ്പുറത്ത് പഠിക്കുന്ന മകന്റെ വിദ്യാഭ്യാസ ആവശ്യത്തിനായാണ് വിദേശ വനിത കൊച്ചിയിലെത്തിയത്. മകനെ തിരിച്ച് നാട്ടിലേക്ക് കൊണ്ടുപോകാന്‍ എത്തിയപ്പോഴായിരുന്നു സംഭവം.
ഏഴ് മാസം മുന്‍പ് സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട കൊണ്ടോട്ടി സ്വദേശി ഇന്‍സാഫിന്റെ സഹായം കേരളത്തിലെത്തുമ്പോഴെല്ലാം വിദേശ വനിത തേടാറുണ്ട്.ഇങ്ങനെ സഹായിക്കാനെന്ന വ്യാജേന യുവതി താമസിക്കുന്ന ഹോട്ടലിലെത്തിയാണ് ബലാത്സംഗം നടത്തിയതെന്ന് എറണാകുളം എസിപി ലാല്‍ജി പറഞ്ഞു.
യുവതിയും മകനും താമസിച്ച മുറിയുടെ സമീപത്ത് മറ്റൊരു മുറിയിലായിരുന്നു ഇന്‍സാഫ് സുഹൃത്തായ അന്‍സാരിക്കൊപ്പം താമസിച്ചിരുന്നത്. വൈകിട്ടോടെ യുവതിയെ ഇന്‍സാഫ് മുറിയിലേക്ക് വിളിച്ച് വരുത്തുകയും ഇരുവരും ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയുമായിരുന്നു.
യുവതി കരഞ്ഞ് ബഹളം വച്ചതോടെയാണ് ഹോട്ടല്‍ ജീവനക്കാര്‍ പൊലീസിനെ വിവരമറിയിച്ചത്. പ്രതികളെ ഹോട്ടല്‍ ജീവനക്കാര്‍ തടഞ്ഞ് വച്ച് പൊലീസിന് കൈമാറുകയായിരുന്നു. യുവതിയെ വൈദ്യ പരിശോധനയ്ക്ക് ശേഷം പൊലീസ് സുരക്ഷിത കേന്ദ്രത്തില്‍ മാറ്റി പാര്‍പ്പിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here