Advertisement

രാജസ്ഥാൻ റോയൽസിന് തിരിച്ചടി; ജോഫ്ര ആർച്ചർ ഐപിഎല്ലിൽ നിന്ന് പുറത്ത്

February 6, 2020
1 minute Read

രാജസ്ഥാൻ റോയൽസിനു കനത്ത തിരിച്ചടിയായി ഇംഗ്ലീഷ് പേസർ ജോഫ്ര ആർച്ചറിൻ്റെ പരുക്ക്. വലതു കയ്യിനേറ്റ പരുക്ക് മൂലം ആർച്ചർ ഐപിഎല്ലിൽ നിന്ന് പുറത്തായതാണ് രാജസ്ഥാന് തിരിച്ചടി ആയത്. കഴിഞ്ഞ രണ്ട് സീസണുകളിലി രാജസ്ഥാനു വേണ്ടി ആർച്ചർ മികച്ച പ്രകടനം നടത്തിയിരുന്നു. ഇതോടെ സീസൺ തുടങ്ങാൻ അല്പ സമയം കൂടി അവശേഷിക്കുന്നതിനിടെ രാജസ്ഥാന് എത്രയും വേഗം ആർച്ചറുടെ പകരക്കാരനെ കണ്ടെത്തേണ്ടി വരും.

പരുക്കേറ്റ ആർച്ചർ മൂന്നു മാസത്തോളം പുറത്തിരിക്കുമെന്നാണ് റിപ്പോർട്ട്. ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന ആദ്യ ടെസ്റ്റ് മത്സരത്തിനിടക്കാണ് ആർച്ചറിനു പരുക്കേറ്റത്. തുടർന്ന് നാലു മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ അവസാനത്തെ മൂന്ന് മത്സരങ്ങളിലും ആർച്ചർ കളിച്ചിരുന്നില്ല. അതേ സമയം, ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡുമായി സഹകരിച്ച് ജോഫ്ര ആർച്ചറുടെ പരുക്ക് എത്രയും വേഗം ഭേദമാക്കാനാവുമെന്ന് രാജസ്ഥാൻ റോയൽസ് അറിയിച്ചിട്ടുണ്ട്.

2018ൽ രാജസ്ഥാനു വേണ്ടി ഐപിഎല്ലിൽ അരങ്ങേറിയ ആർച്ചർ ആ സീസണിൽ 10 മത്സരങ്ങളിൽ നിന്ന് 15 വിക്കറ്റുകൾ നേടിയിരുന്നു. ശേഷം അടുത്ത സീസണിലും ആർച്ചർ തൻ്റെ ഫോം തുടർന്നു. 11 വിക്കറ്റുകളാണ് 2019 സീസണിൽ ആർച്ചർ നേടിയത്. ആർച്ചറിൻ്റെ പുറത്താവൽ രാജസ്ഥാൻ റോയൽസിന് കനത്ത തിരിച്ചടിയാകുന്നതിനൊപ്പം ഈ വർഷാവസാനത്തിൽ നടക്കാനിരിക്കുന്ന ടി-20 ലോകകപ്പിനായി തയ്യാറെടുക്കുന്ന ഇംഗ്ലണ്ടിനും തിരിച്ചടിയാകും.

Story Highlights: IPL, Rajasthan Royals, Jofra Archer

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top