വിപണി കുതിപ്പിൽ; സെൻസെക്‌സ് 100 പോയിന്റ് കടന്ന് വ്യാപാരം പുരോഗമിക്കുന്നു

ഓഹരി വിപണി നേട്ടത്തിൽ തുടരുന്നു. വ്യാപാരം ആരംഭിച്ചയുടൻ സെൻസെക്സ് 100 പോയിന്റ് ഉയർന്നു. നിഫ്റ്റി 12,131 നിലവാരത്തിലുമെത്തി.

കൊറോണ വൈറസ് ബാധ ഏഷ്യയിൽ പടർന്നു പിടിക്കുന്നുണ്ടെങ്കിലും വിപണിയെ ഇത് സാരമായി ബാധിച്ചിട്ടില്ല. യുഎസ് ജോബ് ഡാറ്റയുടെ മികച്ച നിലവാരം വാൾ സ്ട്രീറ്റിനെ നല്ല രീതിയിൽ സ്വാധീനിച്ചു.

റിലയൻസ്, ഐടിസി, ടിസിഎസ് അവന്യു സൂപ്പർമാർക്കറ്റ് എന്നിവയുടെ ഓഹരികൾ മികച്ച നേട്ടത്തിലാണ്. ഇതിനു പുറമേ, യെസ് ബാങ്ക്, എച്ച്സിഎൽ ടെക്, വേദാന്ത, ഐഒസി, വിപ്രോ, ബജാജ് ഫിനാൻസ്, ടാറ്റ സ്റ്റീൽ, ബജാജ് ഓട്ടോ, ഡോ.റെഡ്ഡീസ് ലാബ്, ഹീറോ മോട്ടോർ കോർപ് തുടങ്ങിയ ഓഹരികളും നേട്ടത്തിലാണ് തുടരുന്നത്.

അതേസമയം, ടാറ്റ മോട്ടോഴ്സ്, ഭാരതി ഇൻഫ്രടെൽ, കൊട്ടക് മഹീന്ദ്ര, എൻടിപിസി, ഹിൻഡാൽകോ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ് തുടരുന്നത്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More