നാൻസി പെലോസിയുടെ ഹസ്തദാനം നിഷേധിക്കുന്ന ട്രംപ്; സോഷ്യൽ മീഡിയയിൽ തരംഗമായി വീഡിയോ

നാടകീയ രംഗങ്ങൾക്ക് വേദിയായി അമേരിക്കൻ കോൺഗ്രസ്. ഇംപീച്ച്‌മെന്റിൽ നിന്ന് രക്ഷപ്പെട്ട പ്രസിഡന്റ് ഡോണാൾഡ് ട്രംപ് തന്റെ എതിരാളിയും യുഎസ് ജനപ്രതിനിധി സഭാ സ്പീക്കറുമായ നാൻസി പെലോസിയുടെ ഹസ്തദാനം നിഷേധിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമാകുന്നു.

ബജറ്റവതരണത്തിന് മുന്നോടിയായി സ്റ്റേറ്റ് ഓഫ് യൂണിയൻ പ്രസംഗത്തിന് സെനറ്റിലെത്തിയ ട്രംപ്, പ്രസംഗത്തിന്റെ പകർപ്പ് സ്പീക്കർ നാൻസി പെലോസിക്ക് കൊടുത്തു. പകർപ്പ് കിട്ടിയ ഉടനെ ഹസ്തദാനത്തിനായി നാൻസി കൈ നീട്ടിയെങ്കിലും ട്രംപ് കൈ കൊടുക്കാതെ മുഖം തിരിച്ച് നടന്നു.

എന്നാൽ, അതേ വേദിയിൽ വച്ച് നാൻസി പെലോസി ട്രംപിന്റെ ഈ പ്രവർത്തിക്ക് പകരം വീട്ടി. പ്രസിഡന്റിന്റെ പ്രസംഗത്തിനിടെ എഴുന്നേറ്റ് നിന്ന നാൻസി പെലോസി, പ്രസംഗത്തിന്റെ പകർപ്പ് രണ്ടായി വലിച്ച് കീറി.

അതേസമയം, സർക്കാരിന്റെ ഓരോ നേട്ടം ട്രംപ് എണ്ണിപ്പറയുമ്പോഴും റിപബ്ലിക്കൻസ് അംഗങ്ങൾ എഴുന്നേറ്റ് നിന്ന് കൈയടിക്കുകയും അടുത്ത നാലു വർഷംകൂടെ ട്രംപ് അമേരിക്ക ഭരിക്കണമെന്ന് ആർത്തു വിളിക്കുകയും ചെയ്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top