Advertisement

നദിയിൽ കുടുങ്ങിയ മനുഷ്യനെ രക്ഷിക്കാനായി കരങ്ങൾ നീട്ടുന്ന ഒറാങ്ങൂട്ടാൻ; ചിത്രം ചർച്ചയാകുന്നു

February 7, 2020
1 minute Read

നദിയിൽ കുടുങ്ങിയ മനുഷ്യനെ രക്ഷിക്കാനായി കരങ്ങൾ നീട്ടുന്ന ഒറാങ്ങുട്ടാൻ. ആപത്തിൽപ്പെടുന്ന മനുഷ്യനെ രക്ഷിക്കാനായി മിക്കപ്പോഴും മനുഷ്യർ മുഖം തിരിക്കുമ്പോൾ  ബോർണിയോയിലെ ഒറാങ്ങൂട്ടാൻ സംരക്ഷിത കേന്ദ്രത്തിൽ നിന്നുള്ള ചിത്രം വലിയ ചർച്ചയാവുകയാണ്.

ഒറാങ്ങൂട്ടാൻ സംരക്ഷിത കേന്ദ്രത്തിലെ പാമ്പുകളെ ഒഴിവാക്കുന്ന പ്രവൃത്തിയിൽ ഏർപ്പെട്ട ജീവനക്കാരൻ ജോലിക്കിടയിൽ ചെളിയിൽ അകപ്പെടുകയായിരുന്നു.  ഈ സമയം ജോലിക്കാരനെ രക്ഷിക്കാനായി കൈകൾ നീട്ടുന്ന ഒറാങ്ങൂട്ടാന്റെ ചിത്രമാണ് ചർച്ചയാകുന്നത്. അനിൽ പ്രഭാകർ എന്ന ഫോട്ടോഗ്രാഫറാണ് ഈഅസുലഭ നിമിഷം ക്യാമറയിൽ പകർത്തിയത്. സുഹൃത്തുക്കളോടൊപ്പം ബോർണിയ സന്ദർശിക്കാനെത്തിയ അദ്ദേഹം ഒറാങ്ങുട്ടാന്റെ ഈ പ്രവർത്തി
ഒട്ടും വൈകാതെ തന്റെ ക്യാമറയിൽ പകർത്തുകയായിരുന്നു.

എന്നാൽ, ഒറാങ്ങുട്ടാൻ ഒരു വന്യജീവിയായതിനാൽ കരങ്ങൾ നീട്ടിയുള്ള സഹായം താൻ നിരസിക്കുകയായിരുന്നുവെന്ന് ജീവനക്കാരൻ ഫോട്ടോ പകർത്തിയ അനിൽ പ്രഭാകറിനോട് പറഞ്ഞു.

Story high light: Orangutan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top