പാലാരിവട്ടം മേൽപാലത്തിന്റെ ഭാരപരിശോധനാ ഹർജിയിൽ കരാറുകാർക്ക് സുപ്രിംകോടതിയുടെ നോട്ടീസ്

പാലാരിവട്ടം മേൽപാലത്തിന്റെ ഭാരപരിശോധന നടത്തണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജിയിൽ കരാറുകാർക്ക് സുപ്രിംകോടതിയുടെ നോട്ടീസ്. മേൽപാലത്തിന്റെ കാര്യത്തിൽ തൽസ്ഥിതി തുടരാനും നിർദേശിച്ചു.

പാലാരിവട്ടം മേൽപാല നിർമാണത്തിന്റെ കരാറുകാരായ ആർഡിഎസ് പ്രൊജക്റ്റ്സ് ലിമിറ്റഡ് രണ്ടാഴ്ചയ്ക്കകം മറുപടി നൽകണമെന്നാണ് ജസ്റ്റിസ് ആർഎഫ് നരിമാൻ അധ്യക്ഷനായ ബെഞ്ചിന്റെ നിർദേശം. ഭാരപരിശോധന നടത്തണമെന്ന ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യാൻ കോടതി സന്നദ്ധമായെങ്കിലും കരാർ കമ്പനി നടപടിയെ എതിർത്തു. ഇതോടെ കോടതി തൽസ്ഥിതി തുടരാൻ ഉത്തരവിടുകയായിരുന്നു.

ഭാരപരിശോധന നടത്തണമെന്ന ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നും പാലം പൊളിക്കാൻ അനുമതി നൽകണമെന്നുമാണ് സംസ്ഥാന സർക്കാരിന്റെ ആവശ്യം. ഭാരപരിശോധന നടത്താനാകാത്ത വിധം പാലം അപകടാവസ്ഥയിലാണെന്നും പൊതുസുരക്ഷ കണക്കിലെടുക്കാതെയാണ് ഹൈക്കോടതിയുടെ ഉത്തരവെന്നും സർക്കാർ ചൂണ്ടിക്കാട്ടി.

Story highlight: Palarivattam bridge, Supreme Court 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top