മാര്‍ക്കറ്റിനുള്ളില്‍ മത്സ്യത്തൊഴിലാളിയെ കുത്തി കൊന്നു

കൊല്ലം പനയം ഗ്രാമ പഞ്ചായത്തിനോട് ചേര്‍ന്നുള്ള താന്നിക്ക മുക്ക് മാര്‍ക്കറ്റിനുള്ളില്‍ മത്സ്യത്തൊഴിലാളിയെ കുത്തി കൊന്നു. മാര്‍ക്കറ്റ് ലേലത്തില്‍ പിടിച്ചിരിക്കുന്ന ഞാറയ്ക്കല്‍ സജ്‌ന മന്‍സിലില്‍ ഇസ്മയില്‍ ആണ് കുത്തേറ്റ് മരിച്ചത്.

സംഭവവുമായി ബന്ധപ്പെട്ട് നീരാവില്‍ സ്വദേശിയും മാര്‍ക്കറ്റില്‍ മത്സ്യ വിതരണം നടത്തുന്ന ഷാജഹാന്‍ അഞ്ചാലുംമുട് പൊലീസില്‍ കീഴടങ്ങി. കുത്തേറ്റ് വീണ ഇസ്മയിലെ കടവൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പാരിപ്പള്ളി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

 

Story Highlights- The fisherman,  stabbed, inside the market

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top