Advertisement

പഞ്ചാബിൽ സ്‌ഫോടനം; രണ്ട് മരണം; 11 പേർക്ക് പരുക്ക്

February 8, 2020
Google News 1 minute Read

പഞ്ചാബിൽ ‘നഗർ കീർത്തൻ’ ഘോഷയാത്രയ്ക്കിടെയുണ്ടായ സ്‌ഫോടനത്തിൽ രണ്ട് മരണം. പതിനൊന്ന് പേർക്ക് പുരക്കേറ്റു. ഇന്ന് വൈകീട്ടോടെയാണ് അപകടമുണ്ടായത്.

പഞ്ചാബിലെ തരൺ തരണിലെ പാഹു ഗ്രാമത്തിന് സമീപമാണ് അപകടം നടന്നത്. ആളുകൾ പടക്കം പൊട്ടിക്കുന്നതിനിടെയായിരുന്നു അപകടം. ആൾക്കൂട്ടത്തിലൊരാൾ എറിഞ്ഞ പടക്കം പടക്കങ്ങൾ നിറച്ചിരുന്ന ട്രാക്ടർ ട്രോളിയിൽ കൊണ്ടതാണ് പൊട്ടിത്തെറിക്ക് കാരണമായത്. ഘോഷയാത്ര ബാബ ദീപ സിംഗ് ഗുരുദ്വാരയ്ക്ക് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

അപകടത്തിൽ പരുക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

Story Highlights- Punjab, Blast

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here