കോഴിക്കോട് യുവതിയും യുവാവും ലോഡ്ജ് മുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ

സുഹൃത്തുക്കളായ യുവതിയെയും യുവാവിനെയും സയനൈഡ് കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് മാവൂർ റോഡിലുള്ള ലോഡ്ജിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. വയനാട് മൂലങ്കാവ് സ്വദേശി അബിൻ കെ ആന്റണി(28), തോട്ടുമുക്കം സ്വദേശി അലീന അഷ്റഫ്(21) എന്നിവരെയാണ് വെള്ളിയാഴ്ച്ച മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരും വ്യാഴാഴ്ച്ച ആത്മഹത്യ ചെയ്തതായാണ് വിവരം. മരണത്തിനു പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. രണ്ടു മൃതദേഹങ്ങളും ശനിയാഴ്ച്ച പോസ്റ്റ്മോർട്ടത്തിനു വിധേയമാക്കും.

ആത്മഹത്യ ചെയ്ത ആലീനയും അബിനും കെഎംസിടി മെഡിക്കൽ കോളേജിലെ ജീവനക്കാരാണ്. ഇവരുടെ മൃതദേഹങ്ങൾ വെള്ളിയാഴ്ച്ചയാണ് ലോഡ്ജ് ജീവനക്കാർ കാണുന്നത്. നിലവിൽ രണ്ടു മൃതദേഹങ്ങളും കോഴിക്കോട് മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top