ബജറ്റിൽ തിരുവനന്തപുരത്തിന് അവഗണന; ബോധപൂർവമായ കുപ്രചരണമെന്ന് കടകംപള്ളി

ബജറ്റിൽ തലസ്ഥാന ജില്ലയ്ക്ക് അവഗണന എന്നത് ബോധപൂർവമായ കുപ്രചരണമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. പൊതുമരാമത്ത് പണികൾക്കായി മാത്രം 1,696 കോടി രൂപയാണ് ബജറ്റിൽ തിരുവനന്തപുരത്തിനായി നീക്കിവച്ചിരിക്കുന്നത്. തലസ്ഥാന ജില്ലക്ക് ബജറ്റിൽ കാര്യമായൊന്നും നല്‍കിയില്ലെന്ന കോൺഗ്രസിന്റേയും ബിജെപിയുടേയും ആരോപണങ്ങളിലാണ് കടകംപള്ളിയുടെ പ്രതികരണം.
Read Also: സംസ്ഥാന ബജറ്റിൽ തിരുവനന്തപുരത്തെ അവഗണിച്ചെന്ന് ആരോപണം
ആടിനെ പട്ടിയാക്കിയുള്ള പ്രചാരണവേലകൾ തിരുവനന്തപുരത്തുകാർ വിശ്വസിക്കില്ല. ഏതെങ്കിലും പ്രത്യേക പാക്കേജായല്ല, സർവതല സ്പർശിയായ വികസനമാണ് വിഭാവനം ചെയ്തിരിക്കുന്നത്.
തിരുവനന്തപുരം വിമാനത്താവളവികസനത്തിന് പണം നീക്കിവയ്ക്കാത്തതിന് കാരണമുണ്ട്. 3,008 കോടിയിലധികം രൂപയുടെ പദ്ധതികൾക്ക് കിഫ്ബി അംഗീകാരം നൽകിയിട്ടുണ്ടെന്നും കടകംപള്ളി വ്യക്തമാക്കി.
അവഗണനയുടെ പേര് പറഞ്ഞ് ബിജെപിക്കാർ കത്തിക്കേണ്ടത് തന്റെ കോലമല്ല, സംസ്ഥാനത്തെ അവഗണിക്കുന്ന നരേന്ദ്ര മോദിയുടെ കോലമാണെന്നും മന്ത്രി തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
trivandrum
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here