കൊറോണ; സംസ്ഥാനത്ത് ജാഗ്രത തുടരുമെന്ന് ആരോഗ്യമന്ത്രി

കൊറോണ വൈറസിനെതിരെ കുറച്ച് ദിവസം കൂടി ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. കോറോണ ബാധിതരായ മൂന്ന് പേരെയും ആദ്യഘട്ടത്തിൽ തന്നെ ഐസൊലേഷൻ വാർഡിൽ എത്തിക്കാനായത് നേട്ടമായി. ആരോഗ്യ മേഖലയുടെ മികവിന്റെ ഉദാഹരണമാണ് ഇത് തെളിയിക്കുന്നത്. 28 ദിവസം വരെ കാത്തിരുന്ന ശേഷമെ കൊറോണ വിമുക്തമെന്ന് പ്രഖ്യാപിക്കാനാവൂവെന്നും മന്ത്രി കെകെ ശൈലജ പറഞ്ഞു.
കൊറാണ സ്ഥിരീകരിച്ച വ്യക്തിയെ നെഗറ്റീവ് റിസൾട്ട് ആകും വരെ നിരീക്ഷിക്കുമെന്ന് മന്ത്രി ഇ ചന്ദ്രശേഖരൻ. ചെക്ക് പോസ്റ്റുകളിൽ വാഹന പരിശോധന കർശനമാക്കുമെന്നും, ജാഗ്രത തുടരുമെന്നും മന്ത്രി ഇ ചന്ദ്രശേഖൻ പറഞ്ഞു.
Read Also : കൊറോണ വൈറസ് ബാധ; ആശുപത്രിയെക്കുറിച്ച് വ്യാജ സന്ദേശം പ്രചരിപ്പിച്ച സ്ത്രീയെ കണ്ടെത്തി
അതേസമയം, കൊറോമ ബാധിച്ച് മരിച്ചവരുടെ എണ്ണം 811 ആയി. രണ്ട് പതിറ്റാണ്ട് മുമ്പ് ചൈനയെയും ഹോങ്കോങിനെയും ഭീതിയിലാഴ്ത്തിയ സാർസ് ബാധിച്ച് മരിച്ചവരുടെ എണ്ണം കൊറോണ മറികടന്നു. നിലവിൽ 25 രാജ്യങ്ങളിലാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്.
Story Highlights- KK Shailaja, Corona
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here