കൊറോണ വൈറസ് ബാധ; ആശുപത്രിയെക്കുറിച്ച് വ്യാജ സന്ദേശം പ്രചരിപ്പിച്ച സ്ത്രീയെ കണ്ടെത്തി

കൊറോണ വൈറസ് ബാധയെക്കുറിച്ച് വ്യാജ സന്ദേശം പ്രചരിപ്പിച്ച സ്ത്രീയെ കണ്ടെത്തി. വെള്ളിയാഴ്ച വൈകിട്ടോട് കൂടിയായിരുന്നു വ്യാജ സന്ദേശം വ്യാപകമായി പ്രചരിച്ചത്. അങ്കമാലി എൽഎഫ് ആശുപത്രിയിലെ രോഗിക്ക് കൊറോണ ബാധയെന്നായിരുന്നു സന്ദേശം.

ആശുപത്രി അധികൃതർ നൽകിയ പരാതിയെത്തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ വ്യാജ സന്ദേശം പ്രചരിപ്പിച്ച സ്ത്രീയെ കണ്ടെത്തി. ഇത്തരം സാമൂഹ്യ വിരുദ്ധ പ്രവർത്തികൾ ഉണ്ടാകുന്നതിൽ ഖേദമുണ്ടുണ്ടെന്ന് ആശുപത്രി ഡയറക്ടർ ഫാദർ സെബാസ്റ്റ്യൻ കളപ്പുരയ്ക്കൽ പറഞ്ഞു.

കുറ്റക്കാരിയായ സ്ത്രീയെ ക്ഷാമാപണത്തെത്തുർന്ന് പൊലീസ് വിട്ടയച്ചു. വ്യാജ സന്ദേശം പ്രചരിപ്പിച്ച സ്ത്രീ നടത്തിയ ക്ഷമാപണത്തിന്റെ വോയിസ് മെസേജുകൾ വാട്‌സാപിലൂടെ പ്രചരിക്കുന്നുണ്ട്. കൊറോണ ബാധയെ സംബന്ധിച്ച വ്യാജ സന്ദേശങ്ങൾക്കെതിരെ സംസ്ഥാന സർക്കാരും ആരോഗ്യ വകുപ്പും കരുതൽ കാമ്പെയ്‌നുകൾ നടത്തുകയാണ്.

 

corona, fake news

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top