ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ; ഇലക്ഷന്‍ കമ്മീഷന്‍ ഔദ്യോഗിക പോളിംഗ് ശതമാനം പുറത്തുവിട്ടു

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഔദ്യോഗിക കണക്കുകള്‍ പുറത്തുവിട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍. 62.59 % പോളിംഗാണ് ഇക്കുറി ഡല്‍ഹിയില്‍ രേഖപ്പെടുത്തിയത്. വോട്ടിംഗ് ശതമാനത്തിന്റെ ഔദ്യോഗിക കണക്ക് പുറത്ത് വിടാത്തതിനെതിരെ ആം ആദ്മി പാര്‍ട്ടി രംഗത്തുവന്നതിന് തൊട്ടുപിന്നാലെയാണ് ഇലക്ഷന്‍ കമ്മീഷന്‍ വാര്‍ത്താസമ്മേളനം വിളിച്ച് ഔദ്യോഗിക പോളിംഗ് ശതമാനം പുറത്തുവിട്ടത്.

വോട്ടിംഗ് മെഷീനുകളില്‍ കൃത്രിമത്വം നടന്നുവെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് കമ്മീഷന്‍ വ്യക്തമാക്കി. പോളിംഗ് കണക്കില്‍ കൃത്യത ഉറപ്പ് വരുത്തുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവാദിത്തമെന്നും കമ്മീഷന്‍ പറഞ്ഞു. ബല്ലിമാരന്‍ മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത് (71.6 ശതമാനം). ഡല്‍ഹി കണ്ടോണ്‍മെന്റ് മണ്ഡലത്തിലാണ് ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തിയത് (45.5 ശതമാനം). ഷഹിന്‍ ബാഗ് ഉള്‍പ്പെടുന്ന ഒഖ്‌ല മണ്ഡലത്തില്‍ 58.84 ശതമാനം പേരാണ് വോട്ട് ചെയ്തത്. എക്‌സിറ്റ് പോള്‍ ഫലം പുറത്ത് വന്നതിന് ശേഷം സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ ആം ആദ്മി പാര്‍ട്ടി സജീവമാക്കി.

 

Delhi Assembly Elections 2020, Election Commission, polling percentage
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top