Advertisement

സൗദിയില്‍ പരിസ്ഥിതി സംരക്ഷണ നിയമം ലംഘിക്കുന്നവര്‍ക്ക് കനത്ത ശിക്ഷ

February 9, 2020
1 minute Read

സൗദിയില്‍ പരിസ്ഥിതി സംരക്ഷണ നിയമം ലംഘിക്കുന്നവര്‍ക്ക് ഇനി കനത്ത ശിക്ഷ നേരിടേണ്ടിവരും. പത്ത് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന നിയമത്തിന് സൗദി കൗണ്‍സില്‍ അംഗീകാരം നല്‍കി.

പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായാണ് നിയമം കര്‍ക്കശമാക്കുന്നത്. പരിസ്ഥിതി സംരക്ഷണത്തിന് ഭംഗം വരുത്തുന്നവര്‍ക്കെതിരെ ശക്തമായ ശിക്ഷാ നടപടി സ്വീകരിക്കാനാണ് തീരുമാനം. ഇത് സംബന്ധമായ നിയമ ഭേദഗതിക്ക് സൗദി കൗണ്‍സില്‍ അംഗീകാരം നല്‍കി. നിയമ ലംഘനങ്ങള്‍ക്ക് 10 വര്‍ഷം വരെ തടവും പിഴയുമാണ് പുതിയ നിയമ പ്രകാരം ലഭിക്കുന്ന ശിക്ഷ.

മരം മുറിക്കുക, ചെടികള്‍ വെട്ടുക, പിഴുതെടുക്കുക, മരങ്ങളുടെ കൊമ്പോ ഇലകളോ അനധികൃതമായി വെട്ടിമാറ്റുക, വില്‍പന നടത്തുക, അനധികൃതമായി പക്ഷികളെയും മൃഗങ്ങളെയും കൊല്ലുക തുടങ്ങിയവയെല്ലാം നിയമ ലംഘനങ്ങളുടെ പട്ടികയിലുണ്ട്. പരിസ്ഥിതിയെ ബാധിക്കുന്ന ഏത് തരം പ്രവര്‍ത്തനങ്ങള്‍ക്കും മുന്‍കൂട്ടി അനുമതി വാങ്ങണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.

Story Highlights: saudi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top