ഗൂണ്ടാ നേതാവ് പെരുമ്പാവൂർ അനസ് എൽജെപിയുടെ യുവജന വിഭാഗം ദേശീയ ജനറൽ സെക്രട്ടറി

ഗൂണ്ടാ നേതാവ് പെരുമ്പാവൂർ അനസിനെ കേന്ദ്ര മന്ത്രി രാം വിലാസ് പാസ്വാന്റെ പാർട്ടിയായ എൽജെപിയുടെ യുവജന വിഭാഗം ദേശീയ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തു.
ഗോവ, പോണ്ടിച്ചേരി, കർണ്ണാടക തുടങ്ങിയ മൂന്ന് സംസ്ഥാനങ്ങളുടെ ചുമതലയും അനസിന് നൽകിയിട്ടുണ്ട്. സംസ്ഥാനത്തേയ്ക്ക് ലഹരി മരുന്നും, കള്ള പണവും ഏറെയെത്തുന്നത് ഈ മൂന്ന് സംസ്ഥാനങ്ങളിൽ നിന്നാണ്.

കൊലപാതകം, തട്ടിക്കൊണ്ട് പോകൽ, കളള തോക്ക് കൈവശം വയ്ക്കൽ, ഭീഷണിപ്പെടുത്തി പണം തട്ടൽ, സ്വർണ്ണ കടത്ത് തുടങ്ങി നിരവധി ക്രിമിനൽ കേസിൽ പ്രതിയാണ് അനസ്. ദേശീയ ജനറൽ സെക്രട്ടറിയായി ചുമതലയേറ്റ ശേഷം നെടുമ്പാശേരി വിമാനതാവളത്തിലെത്തിയ അനസിന് സ്വീകരണം നൽകാൻ എത്തിയതിൽ ഏറെയും ക്രിമിനൽ പശ്ചാതലമുള്ള യുവാക്കളായിരുന്നു. കൂടാതേ എൽജെപിയുടേയും, ബിജെപിയുടെ പ്രാദേശിക നേതാക്കളും അനസിനെ സ്വീകരിക്കാൻ എത്തിയിരുന്നു.

കേന്ദ്ര ഏജൻസികൾ അടക്കം നിരീക്ഷിക്കുന്ന ഗുണ്ടാ നേതാവിന്റെ രാഷ്ട്രീയ പ്രവേശനം തങ്ങൾക്ക് തലവേദനയാകുമോ എന്ന ആശങ്കയിലാണ് കൊച്ചി സിറ്റി പൊലീസ്.

Story Highlights – LJP, Goonda, Ramvilas Paswan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top