കോന്നിക്ക് പ്രതീക്ഷയേകി സംസ്ഥാന ബജറ്റ്; ലഭിച്ചത് 835 കോടിയുടെ പദ്ധതികൾ

പത്തനംതിട്ട ജില്ലയ്ക്ക് നിരാശയായിരുന്നെങ്കിലും മലയോര മേഖല മണ്ഡലമായ കോന്നിക്ക് പ്രതീക്ഷയേകി സംസ്ഥാന ബജറ്റ്. കഴിഞ്ഞ തവണത്തെ ബജറ്റിൽ കാര്യമായ പദ്ധതികളില്ലാതെ തഴയപ്പെട്ട മണ്ഡലമായിരുന്നു കോന്നി.

Read Also: ‘വിശ്വസിക്കാനുള്ള സ്വാതന്ത്ര്യത്തിന് ഒരു പ്രശ്നവും ഉണ്ടാവില്ല’; പിണറായി വിജയൻ

എന്നാൽ പ്രതീക്ഷയ്ക്ക് വക നൽകുന്ന ഒട്ടേറെ കാര്യങ്ങളാണ് ഈ ബജറ്റിൽ മണ്ഡലത്തിനായി നൽകിയിരിക്കുന്നത്. കോന്നി ബൈപാസ്, രണ്ട് പാലങ്ങൾ, എല്ലാ വീടുകളിലും ശുദ്ധ ജലമെത്തിക്കാൻ സമഗ്ര ശുദ്ധ ജല വിതരണ പദ്ധതി ഉൾപ്പെടെ 835 കോടിയിലധികം രൂപയുടെ പദ്ധതികൾ ഇത്തവണ മണ്ഡലത്തിന് ലഭിച്ചു.

കൂടാതെ മണ്ഡലം ഉൾപ്പെടുന്ന ഒട്ടേറെ പൊതുപദ്ധതികളും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജനങ്ങൾ ഈ സർക്കാരിന് മേൽ അർപ്പിച്ച വിശ്വാസത്തിനുള്ള അംഗീകാരമാണ് ഈ ബജറ്റെന്നായിരുന്നു എംഎൽഎ കെ യു ജനീഷ് കുമാറിന്റെ പ്രതികരണം. എന്നാൽ മുൻ ബജറ്റുകളിൽ നിന്ന് വ്യത്യസ്തമായി പുതിയ പദ്ധതികൾ ഒന്നും തന്നെ സർക്കാർ കോന്നിക്കായി നൽകിയിട്ടില്ലെന്നാണ് കോൺഗ്രസ് വാദം. പ്രതിപക്ഷത്ത് നിന്ന് ഭരണപക്ഷത്തേക്ക് കോന്നി മണ്ഡലം ചുവട് മാറിയ ശേഷം പ്രഖ്യാപിക്കുന്ന ആദ്യ ബജറ്റായിരുന്നു കഴിഞ്ഞ ദിവസത്തേത്.

 

konni

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top