Advertisement

പട്ടികജാതിക്കാർക്ക് ഉൾപ്പെടെ ഉന്നത വിദ്യാഭ്യാസത്തിനായുള്ള ലോൺ നിഷേധിച്ച് ബാങ്ക്

February 9, 2020
Google News 1 minute Read

പട്ടികജാതിക്കാരുൾപ്പടെയുള്ള വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിനായുള്ള ലോൺ നിഷേധിച്ചതായി പരാതി. കൊല്ലം ചുണ്ടയിലെ ഇന്ത്യൻ ബാങ്ക് ശാഖക്കെതിരെയാണ് പരാതി ഉയരുന്നത്.

Read Also: പൊലീസ് പരേഡ് കൂടുതൽ ജനകീയമാക്കുന്നു; ഇനി പൊതു സ്ഥലങ്ങളിലും സംഘടിപ്പിക്കും

ചുണ്ട ചരുവിള പുത്തൻ വീട്ടിൽ ബാബുവിന്റെ മകൾ ബിബിതാ ബാബുവിന്റെയും, ചുണ്ട അരഞ്ഞാണിയിൽ വീട്ടിൽ ജോർജിന്റെ മകൾ ജീവ ജോർജിന്റെയും വിദ്യാഭ്യാസ ലോണുകളാണ് സ്ഥലത്തെ ഇന്ത്യൻ ബാങ്ക് ശാഖ നിഷേധിച്ചത്. ലോൺ നൽകാമെന്ന് വാഗ്ദാനം ചെയ്ത് എല്ലാ രേഖകളും വാങ്ങിയ ശേഷമായിരുന്നു നിഷേധിച്ചത്.

തങ്ങൾക്ക് തിരിച്ചടയ്ക്കാൻ കഴിവില്ല എന്ന കാരണം പറഞ്ഞാണ് ലോൺ നിഷേധിച്ചതെന്ന് കുടുംബം പറയുന്നു. റബ്ബർ ടാപ്പിംഗ് തൊഴിലാളിയായ ബാബു തന്റെ പേരിലുള്ള 15 സെന്റ് ഭൂമിയുടെയും മകൻ വിദേശത്താണ് എന്നതിന്റെയും രേഖകൾ നൽകിയിട്ടും ലോൺ നിഷേധിക്കുകയായിരുന്നു.

ജില്ലാ കളക്ടർക്ക് പരാതി നൽകിയിരിക്കുകയാണ് കുടുംബം. പരാതി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ സബ് കളക്ടറോട് കളക്ടർ നിർദേശം നൽകി.

ചുണ്ട സ്വദേശിയായ ജോർജിന്റെ മകൾ ജീവ ജോർജിന് ലോൺ നിഷേധിച്ചത് തിരിച്ചടവിന് കഴിയില്ലെന്നും മറ്റ് ബാങ്കുകളിൽ ഇവർക്ക് പണമിടപാട് ഉണ്ടെന്നും ചൂണ്ടിക്കാട്ടിയാണ്. എന്നാൽ നഴ്‌സിംഗ് മേഖലയിൽ തങ്ങളുടെ ബാങ്കിന് നൽകാവുന്ന ലോണിന്റ പരിധി കഴിഞ്ഞെന്നും അവർക്ക് മറ്റ് ബാങ്കുകളെ സമീപിക്കാമെന്നുമാണ് അധികൃതരുടെ വിശദീകരണം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here