പി പരമേശ്വരൻ അന്തരിച്ചു

മുതിർന്ന ആർഎസ്എസ് പ്രചാരകനും ഭാരതീയ വിചാര കേന്ദ്രം ഡയറക്ടറുമായ പി. പരമേശ്വരൻ അന്തരിച്ചു. ഒറ്റപ്പാലം പാലപ്പുറത്തെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം.

രാവിലെ ആറ് മണി മുതൽ വൈകിട്ട് നാല് മണി വരെ എറണാകുളം പ്രാന്ത കാര്യാലയത്തിൽ പൊതുദർശനത്തിന് വയ്ക്കും. വൈകീട്ട് ആറ് മണിക്ക് മുഹമ്മയിൽ സംസ്‌കാരം നടക്കും.

1927 ൽ ആലപ്പുഴ ചേർത്തല മുഹമ്മ താമരശ്ശേരിയിലാണ് ജനനം. ചങ്ങനാശ്ശേരി എസ്.ബി.കോളേജിൽ പ്രീ ഡിഗ്രി പൂർത്തിയാക്കിയ പരമേശ്വരൻ തിരുവനന്തപുരം യൂണിവേർസിറ്റി കോളേജിൽ നിന്ന് ചരിത്രത്തിൽ ബിരുദവുമെടുത്തു.

Read Also : ‘ഗാന്ധിയെ കൊന്നത് ആർഎസ്എസ്’: ബാനർ വച്ചതിന് പൊലീസ് കേസെടുത്തു

ചെറുപ്പം മുതൽ സംഘവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു. 1950 ൽ മുഴുവൻ സമയ പ്രവർത്തകനായി. 57 ൽ ഭാരതീയ ജനസംഘത്തിന്റെ സംഘടനാ സെക്രട്ടറിയായി ചുമതല വഹിച്ചിട്ടുണ്ട്. തുടർന്ന് ജനസംഘത്തിന്റെ ആൾ ഇന്ത്യ ജനറൽ സെക്രട്ടറിയായും , വൈസ് പ്രസിഡന്റായും പ്രവർത്തിച്ചു. വിവേകാനന്ദ സ്മാരക നിർമാണത്തിൽ പ്രവർത്തിച്ചു. അടിയന്തരാവസ്ഥ കാലത്ത് പ്രക്ഷോഭം നടത്തി ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

ഡൽഹിയിൽ ദീന ദയാൽ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറായി സേവനമനുഷ്ടിച്ചു. ഭാരതീയ തത്വ ശാസ്ത്രവും സമൂഹവും എന്ന വിഷയത്തിൽ ധാരാളം പുസ്തകം എഴുതി. എംപി വിരേന്ദ്രകുമാർ രാമന്റെ ദു:ഖം എന്ന പേരിൽ പുസ്തകം പ്രസിദ്ധീകരിച്ചപ്പോൾ രാമന്റെ പുഞ്ചിരി എന്ന പേരിൽ പുസ്തകം എഴുതി. ഇഎംഎസുമായി നടത്തിയ പൊതു സംവാദങ്ങൾ ശ്രദ്ധേയമാണ്.

2004 ൽ പത്മശ്രീ 2000 ൽ ജവഹർലാൽ നെഹ്‌റു സർവ്വകലാശാലയുടെ നിയമ നിർമാണ സഭയിൽ അംഗമായി തെരഞ്ഞെടുത്തു. 2002 ൽ അമ്യത കീർത്തി പുരസ്‌കാരം 2013ൽ ആർഷ സംസ്‌കാര പരമ ശ്രേഷ്ഠ പുരസ്‌കാരം ലഭിച്ചു. 2018ൽ രാജ്യം പത്മഭൂഷൻ നൽകി ആദരിച്ചു.

Story Highlights – P Parameswaran, obit

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top