കോട്ടയം കാരിക്കോട് സെന്റ് തോമസ് ബഥേൽ പള്ളിയിൽ സുപ്രിംകോടതി വിധി നടപ്പാക്കി

ഓർത്തഡോക്‌സ് യാക്കോബായ തർക്കം നിലനിൽക്കുന്ന കോട്ടയം കാരിക്കോട് സെന്റ് തോമസ് ബഥേൽ പള്ളിയിൽ സുപ്രിംകോടതി വിധി നടപ്പാക്കി. പൊലീസിന്റെ സഹായത്തോടെ ഓർത്തഡോക്‌സ് വിഭാഗം പള്ളിയിൽ പ്രവേശിച്ച് ആരാധന നടത്തി. സംഭവത്തിൽ യാക്കോബായ വിശ്വാസികൾ പ്രതിഷേധമറിയിച്ചു.

ഇടുക്കി എസ്പിയുടെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹത്തിന്റെ സാന്നിധ്യത്തിലായിരുന്നു വിധി നടപ്പാക്കിയത്. യാക്കോബായ വിഭാഗത്തിന്റെ ആരാധനയ്ക്ക് ശേഷം ഏഴുമണിയോടെയാണ് ഓർത്തഡോക്‌സ് വിശ്വാസികൾ പള്ളിയിലെത്തിയത്. നാല് കുടുംബങ്ങളിലെ ഒമ്പത് പേരാണ് ആരാധന നടത്താൻ എത്തിയത്. യാക്കോബായ വിഭാഗം പള്ളിയുടെ ഗേറ്റ് താഴിട്ട് പൂട്ടിയെങ്കിലും പൊലീസിന്റെ സഹായത്തോടെ ഓർത്തഡോക്‌സ് വിശ്വാസികൾ അകത്തു കയറി. തുടർന്നായിരുന്നു ഇവർ കുർബാനയർപ്പിച്ചത്. 128 വർഷം പഴക്കമുള്ള ആരാധനാലയം ആണെന്നും, പള്ളി തങ്ങൾക്ക് അവകാശപ്പെട്ടതാണ് എന്നും യാക്കോബായ വിഭാഗം പറഞ്ഞു. നിയമനടപടികൾ തുടരുമെന്നാണ് ഇവരുടെ പ്രതികരണം.

നൂറിലധികം യാക്കോബായ കുടുംബങ്ങളാണ് പള്ളിക്ക് കീഴിലുള്ളത്. തീർത്തും സമാധാനപരമായിരുന്നു നടപടികൾ.

Story Highlights – Kottayam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top