‘കർണാടകത്തിലെത്തുന്ന മലയാളികളെ സൂക്ഷിക്കണം’ : ബിജെപി എംപി ശോഭ കരന്ത്‌ലജെ

കർണാടകത്തിലെത്തുന്ന മലയാളികളെ സൂക്ഷിക്കണമെന്ന് ബിജെപി എംപി ശോഭ കരന്ത്‌ലജെ. മംഗളുരുവിൽ പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന കലാപത്തിന് പിന്നിൽ മലയാളികളാണെന്നും അവർ ആരോപിച്ചു.

കേരളത്തിൽ നിന്ന് കർണാടകത്തിൽ എത്തുന്നവരുടെ ഉദ്ദേശം വ്യക്തമല്ല, അതുകൊണ്ട് അവരെ പരിശോധിക്കണം’ എന്നാണ് ശോഭ കരന്ത്‌ലജെ പറഞ്ഞത്. ഇത്രയധികം മലയാളികൾ എന്തിനാണ് ഇങ്ങോട്ട് വരുന്നതെന്നും അവർ ചോദിച്ചു. ഇവർക്ക് വേറെ ഉദ്ദേശങ്ങളുണ്ടോ എന്ന് സംശയിക്കണം. എന്തിനാണ് കേരളത്തിൽ നിന്ന് ഇത്രയധികം വാഹനങ്ങൾ വരുന്നത്? കേരളത്തിൽ നിന്നുള്ള ബസുകൾ ഉൾപ്പെടെയുള്ള എല്ലാ വാഹനങ്ങളും പരിശോധിക്കണമെന്നും ഇക്കാര്യം ചിക്കമംഗളൂർ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ശോഭ പറഞ്ഞു.

Read Also : മലപ്പുറത്ത് കുടിവെള്ളം നിഷേധിച്ചു എന്ന വാര്‍ത്ത വ്യാജം; ബിജെപി എംപിക്കും സേവാഭാരതി പ്രവര്‍ത്തകര്‍ക്കുമെതിരെ പൊലീസ് കേസ്

നേരത്തെയും ശോഭ കരന്തലജെ കേരളത്തിനെതിരെ വിദ്വേഷ പ്രചാരണം നടത്തിയിരുന്നു. മലപ്പുറത്തെ കുറ്റിപ്പുറം പഞ്ചായത്തിൽ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച ഹിന്ദുക്കൾക്ക് കുടിവെള്ളം നിഷേധിച്ചുവെന്ന് ഇവർ ട്വീറ്റ് ചെയ്തത് വിവാദമായി. ഇത് ചില ദേശീയ മാധ്യമങ്ങളിൽ വാർത്തയായതോടെ കേരള പൊലീസ് ഇവർക്കെതിരെ കേസെടുത്തിരുന്നു. ഉഡുപ്പി ചിക്മംഗലൂർ മണ്ഡലത്തിലെ എംപിയാണ് ശോഭ.

Story Highlights- Shobha Karandlajeനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More