ആലപ്പുഴ ജനറല്‍ ആശുപത്രിയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി

ആലപ്പുഴ ജനറല്‍ ആശുപത്രിയുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഏഴ് നിലയുള്ള ഒപി ബ്ലോക്കാണ് പ്രധാനമായും നിര്‍മിക്കുക. ഇതിന്റെ ശിലാസ്ഥാപനം ആരോഗ്യ മന്ത്രി കെ കെ ശൈലജ നിര്‍വഹിച്ചു.

കിഫ്ബി വഴി 117 കോടി രൂപ ചിലവഴിച്ചാണ് ആലപ്പുഴ ജനറല്‍ ആശുപത്രിയെ ആധുനികവത്കരിക്കുന്നത്. ഇതില്‍ തന്നെ 64 കോടി രൂപയും അടിസ്ഥാന സൗകര്യ വികസനത്തിനാണ് ഉപയോഗിക്കുക. ആശുപത്രിയുടെ പല ഭാഗത്തായി കിടക്കുന്ന ഒപി വിഭാഗങ്ങളെ ഒരു കെട്ടിടത്തില്‍ കൊണ്ടുവരാനാണ് ഏഴ് നിലയുള്ള പുതിയ ബ്ലോക്ക് നിര്‍മിക്കുന്നത്.

കാത്ത് ലാബ് സൗകര്യം ഒരുക്കാന്‍ ഹൈടെന്‍ഷന്‍ സബ് സ്റ്റേഷന്‍, നഴ്‌സിംഗ് വിഭാഗങ്ങള്‍, ഫാര്‍മസി, ലാബ്, എക്‌സ്‌റേ, സിടി സ്‌കാന്‍ എന്നീ സൗകര്യങ്ങളും ഇവിടെ ഒരുക്കും.എംഎസ് ഹൈറ്റ്‌സ് എന്ന സ്ഥാപനത്തിനാണ് നിര്‍മാണ ചുമതല. 18 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം.

Story Highlights: alappuzha,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top