Advertisement

ചെലവ് ചുരുക്കൽ; പുതിയ വാഹനങ്ങൾ വാങ്ങുന്നില്ലെന്ന് സർക്കാർ; ഉപധനാഭ്യർത്ഥനയിൽ വാങ്ങാനും നിർദേശം

February 10, 2020
1 minute Read

ചെലവ് ചുരുക്കലിന്റെ ഭാഗമായി പുതിയ വാഹനങ്ങൾ വാങ്ങുന്നില്ലെന്ന് പ്രഖ്യാപിച്ച സർക്കാർ ഉപധനാഭ്യർത്ഥനയിലൂടെ എട്ട് പുതിയ വാഹനങ്ങൾ വാങ്ങുന്നു. പുതിയ വാഹനങ്ങൾ വാങ്ങുന്നില്ലെന്നുള്ളത് ധനമന്ത്രി തോമസ് ഐസക് കഴിഞ്ഞ ദിവസം അവതരിപ്പിച്ച ബജറ്റിലെ ശ്രദ്ധേയമായ ചെലവ് ചുരുക്കൽ പ്രഖ്യാപനങ്ങളിലൊന്നായിരുന്നു. സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് വേണ്ടിയായിരുന്നു ഇത്തരമൊരു നിർദേശം.

Read Also: ശബരിമല ഇടത്താവളങ്ങളില്‍ സംഘടിപ്പിച്ച ശബരി മേളയില്‍ 78 ലക്ഷം രൂപയുടെ വില്‍പന

എന്നാൽ, ഇതേ ദിവസം തന്നെ സഭയിൽ വച്ച ഉപധനാഭ്യർത്ഥനയിൽ പുതുതായി എട്ട് വാഹനങ്ങൾ വാങ്ങാനും നിർദേശം നൽകി. ഡൽഹിയിലെ പ്രത്യേക പ്രതിനിധി എ സമ്പത്തിന് ഉൾപ്പെടെയാണിത്.

ഏത് തരം വാഹനങ്ങളാണ് വാങ്ങുന്നതെന്ന് പറഞ്ഞിട്ടില്ലെങ്കിലും, വാങ്ങുന്ന വണ്ടിയുടെ വിലയ്ക്കനുസരിച്ച് ധന വകുപ്പ് അധിക ഫണ്ട് അനുവദിക്കും. നിലവിൽ ടോക്കൺ തുകയാണ് പുതിയ വാഹനങ്ങൾക്കായി സർക്കാർ അനുവദിച്ചിരിക്കുന്നത്.

നികുതി കൂട്ടിയും വിവിധ ഫീസുകൾ വർധിപ്പിച്ചും സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ പ്രഖ്യാപനങ്ങൾ നടത്തിയ സർക്കാരാണ് പുതിയ വാഹനങ്ങൾക്ക് വേണ്ടി ലക്ഷങ്ങൾ ചെലവഴിക്കാൻ ഒരുങ്ങുന്നത്. ഇതിനെതിരെ ശക്തമായ ആക്ഷേപം ഉയർന്നിരിക്കുകയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top