പട്ടികവിഭാഗത്തിനെതിരെയുള്ള അതിക്രമം തടയൽ നിയമത്തിൽ ഭേദഗതി;കേന്ദ്രസർക്കാർ നടപടി ചോദ്യം ചെയ്ത ഹർജികളിൽ സുപ്രിംകോടതി വിധി ഇന്ന്

Supreme court judges imprisonment

പട്ടികവിഭാഗത്തിനെതിരെയുള്ള അതിക്രമം തടയൽ നിയമത്തിൽ ഭേദഗതി കൊണ്ടുവന്ന കേന്ദ്രസർക്കാർ നടപടി ചോദ്യം ചെയ്ത ഹർജികളിൽ സുപ്രിംകോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുന്നത്. പട്ടികവിഭാഗത്തിൽപ്പെട്ടവരുടെ പരാതിയിൽ പ്രാഥമികാന്വേഷണം നടത്തണമെന്ന നിർദേശം പുറപ്പെടുവിച്ച സുപ്രിംകോടതി വിധി മറികടക്കാനാണ് കേന്ദ്രസർക്കാർ നിയമഭേദഗതി കൊണ്ടുവന്നത്.

പരാതിയിൽ കഴമ്പുണ്ടെങ്കിൽ മാത്രമേ എഫ്ഐആർ റജിസ്റ്റർ ചെയ്യാവൂ, പ്രതിപട്ടികയിൽ ഉള്ളവർക്ക് മുൻ‌കൂർ ജാമ്യത്തിന് തടസമില്ല തുടങ്ങിയ നിർദേശങ്ങളും രണ്ടംഗ ബെഞ്ച് മുന്നോട്ടുവച്ചിരുന്നു. പുനഃപരിശോധനാ ഹർജികൾ കോടതിയുടെ പരിഗണനയിലിരിക്കെ വിധി മറികടക്കാൻ ഭേദഗതി കൊണ്ടുവന്നത് ഭരണഘടനാ ലംഘനമാണെന്ന് ആരോപിച്ച് അഭിഭാഷകരായ പൃഥ്വിരാജ് ചൗഹാൻ, പ്രിയാ ശർമ എന്നിവർ സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു. വ്യവസ്ഥകൾ ലഘൂകരിച്ച രണ്ടംഗ ബെഞ്ചിന്റെ വിധി നേരത്തെ മൂന്നംഗ ബെഞ്ച് പിൻവലിച്ചിരുന്നു.

Story Highlights- SCST, Supreme Court

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top