മേജർ രവിയുടെ ഹർജിയിൽ കേരളത്തിലെ അനധികൃത കൈയേറ്റങ്ങളെക്കുറിച്ച് വിശദീകരണം തേടി സുപ്രിംകോടതി

സിനിമാ സംവിധായകൻ മേജർ രവി നൽകിയ ഹർജിയിൽ സംസ്ഥാനത്തെ അനധികൃത കൈയേറ്റങ്ങളെക്കുറിച്ച് വിശദീകരണം തേടി സുപ്രിംകോടതി. കേരളത്തിലെ തീരദേശ പരിപാലന നിയമം ലംഘിച്ച് നിർമിച്ച കെട്ടിടങ്ങളുടെ പട്ടിക കോടതിയ്ക്ക് കൈമാറിയിട്ടില്ലെന്ന് കാണിച്ചാണ് സംവിധായകൻ ഹർജി നൽകിയത്.

Read Also: മരടിലെ കെട്ടിട അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നത് തുടരുന്നു

ചീഫ് സെക്രട്ടറി ടോം ജോസിനോട് ഇത്തരത്തിൽ നിർമിച്ച കെട്ടിടങ്ങളെക്കുറിച്ചുള്ള പൂർണ വിവരം ആറ് ആഴ്ചയ്ക്കുള്ളിൽ നൽകാനാണ് കോടതി നിർദേശം. വിഷയം അതീവ ഗൗരവമുള്ളതാണെന്ന് ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. സംസ്ഥാനത്തെ എല്ലാ തീരദേശ നിയമലംഘനങ്ങളും പരിശോധിക്കുമെന്ന് ജസ്റ്റിസ് നേരത്തെ പറഞ്ഞിരുന്നു.

മരടിൽ ഫ്‌ളാറ്റുകൾ പൊളിച്ച് മാറ്റാൻ കോടതി ഉത്തരവിട്ട പ്രദേശത്ത് തന്നെ 291 നിയമലംഘനങ്ങൾ ഉണ്ടെന്ന് നേരത്തെ സർക്കാർ കഴിഞ്ഞ സെപ്തംബറിൽ നൽകിയ സത്യവാങ്മൂലത്തിൽ അറിയിച്ചിരുന്നു. എന്നാൽ അതിൽ വിശദാംശങ്ങൾ ഉണ്ടായിരുന്നില്ല.

 

maradu case

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top