മരടിലെ ഉടമകളില്ലാത്ത ഫ്‌ളാറ്റുകളെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് നീക്കം

മരടിലെ ഉടമകളില്ലാത്ത ഫ്‌ളാറ്റുകളെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് നീക്കം. അന്‍പതിലധികം ഫ്‌ളാറ്റുകളുടെ ഉടമകളെ കണ്ടെത്താനായിട്ടില്ല. ഫ്‌ളാറ്റുകള്‍ കൈക്കൂലിയായി ലഭിച്ചതാണോ എന്ന് അന്വേഷിക്കും. രാഷ്ട്രീയ, ഉദ്യോഗസ്ഥ പ്രമുഖരുടെ ഉടമസ്ഥതയിലാണോ എന്നും അന്വേഷിക്കും. ഫ്‌ളാറ്റുകളുടെ വില്‍പ്പനയില്‍ ക്രിമിനല്‍ കുറ്റകൃത്യം നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്ന് ഡിവൈഎസ്പി ജോസി ചെറിയാന്‍ വ്യക്തമാക്കി.

അതിനിടെ സിപിഐഎം നേതാവും മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ കെ എ ദേവസ്യയെ ഉടന്‍ ചോദ്യം ചെയ്യുമെന്ന് ഡിവൈഎസ്പി അറിയിച്ചു. അന്‍പത്തിരണ്ട് ഫ്‌ളാറ്റുകളുടെ ഉടമകളെയാണ് കണ്ടെത്താനാവാത്തത്. ഇതില്‍ നാല്‍പത് ഫ്‌ളാറ്റുകള്‍ ജയിന്‍ കോറല്‍ കേവിലായിരുന്നു.

നാല്പത് ഫ്‌ളാറ്റുകള്‍ വിറ്റുപോയിട്ടില്ലെന്നായിരുന്നു നിര്‍മാതാക്കള്‍ ആദ്യം ക്രൈംബ്രാഞ്ചിനെ അറിയിച്ചിരുന്നത്. എന്നാല്‍ കള്ളപ്പണം വെളുപ്പിക്കാനുള്ള ശ്രമമായിരുന്നോ , രാഷ്ട്രീയപരമായ ഒത്താശകള്‍ ചെയ്തു നല്‍കിയതിന്റെ പ്രതിഫലമാണോ എന്നീ കാര്യങ്ങളാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്.

Story highlights: marad flat demolishing, crime branch

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top