സോഷ്യൽ മീഡിയ കീഴടക്കി ആം ആദ്മിയുടെ ‘കുഞ്ഞൻ മഫ്‌ളർ മാൻ’; ചിത്രങ്ങൾ

ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കേജ്‌രിവാളിന്റെ ഐഡന്റിറ്റിയാണ് കഴുത്തിന് ചുറ്റുമുള്ള ആ മഫ്‌ളർ. ഇപ്പോഴിതാ അതേ മഫ്‌ളറും ചുറ്റി കേജ്‌രിവാളിന്റെ മിനിയേച്ചർ രൂപമായ ഒരു കുഞ്ഞു കുട്ടിയാണ് സോഷ്യൽ മീഡിയ ട്രെൻഡിംഗിൽ ഇടം നേടിയിരിക്കുന്നത്.
കേജ്‌രിവാളിന്റേത് പോലെ കണ്ണടയും മീശയും വേഷവുമണിഞ്ഞ കുട്ടി മുകളിലേക്ക് വിരൽ ചൂണ്ടുന്ന ചിത്രം ആം ആദ്മി പാർട്ടിയാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ‘മഫ്‌ളർ മാൻ’ എന്ന തലക്കെട്ടോടെ പോസ്റ്റ് ചെയ്തിരിക്കുന്ന ഈ ചിത്രം പോസ്റ്റ് ചെയ്ത് മണിക്കൂറികൾക്കകം തന്നെ നിരവധി ലൈക്കുകളും റീട്വീറ്റുകളും ലഭിച്ചു. ഇതോടെ മഫ്‌ളർമാൻ ഹിറ്റായി, ധാരാളം ഫാൻസുമായി.
ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ മികച്ച വിജയം സ്വന്തമാക്കിയ ആംആദ്മി പാർട്ടി പ്രവർത്തകർ ആഹ്ലാദ പ്രകടനങ്ങൾ തുടങ്ങി കഴിഞ്ഞു. ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ അവസാന ഘട്ടത്തിലേക്ക് കടന്നു. ചില മണ്ഡലങ്ങളിലെ വോട്ടെണ്ണൽ അവസാനിച്ചു. സീലംപൂരിലും, ഡിയോളിലും, തിലക് നഗറിലും ആം ആദ്മി സ്ഥാനാർത്ഥികൾ വിജയിച്ചു. ഡിയോളിൽ പ്രകാശ് ജർവാളും, സീലംപൂരിൽ അബ്ദുൽ റഹ്മാനും തിലക് നഗറിൽ നിന്ന് ജർണൈൽ സിംഗുമാണ് വിജയിച്ചത്.
Mufflerman ? pic.twitter.com/OX6e8o3zay
— AAP (@AamAadmiParty) February 11, 2020
Story Highlights- Aam Admi Party
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here