പൗരത്വ നിയമ ഭേദഗതി; അയ്യപ്പ- വാവർ വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ എടുത്ത നിലപാട് പിൻവലിക്കില്ല: രാഹുൽ ഈശ്വർ

പൗരത്വ നിയമ ഭേദഗതിക്കെതിരായ നിലപാടിൽ ഉറച്ച് രാഹുൽ ഈശ്വർ. അയ്യപ്പ ധർമസേനയിൽ നിന്ന് പുറത്താക്കിയാലും അയ്യപ്പ- വാവർ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലെടുത്ത നിലപാട് പിൻവലിക്കില്ലെന്ന് രാഹുൽ വ്യക്തമാക്കി.

Read Also: പൗരത്വ നിയമ ഭേദഗതിക്കെതിരെ മലപ്പുറത്ത് നിരാഹാരം സമരം സംഘടിപ്പിക്കുമെന്ന് രാഹുല്‍ ഈശ്വര്‍

മലപ്പുറം ചങ്ങരംകുളത്ത് പൗരത്വ നിയമ ഭേദഗതിക്കെതിരായ ഇരുപത്തിനാല് മണിക്കൂർ നിരാഹാരം വിമർശനങ്ങൾ മറികടന്ന് രാഹുൽ ഉദ്ഘാടനം ചെയ്തു. പാകിസ്താനി ഹിന്ദുവിനെക്കാൾ പ്രാധാന്യം ഇന്ത്യൻ മുസ്ലീമിനാണെന്ന പറഞ്ഞ രാഹുൽ ഈശ്വർ, തന്റെ നിലപാടിനെ തുടർന്നുണ്ടായ വിമർശനങ്ങൾ വകവയ്ക്കാതെയാണ് പരിപാടിക്കെത്തിയത്.

അയ്യപ്പ ധർമ്മ സേനയുടെ ഉത്തര മേഖല സെക്രട്ടറി സുനിൽ വളയംകുളത്തിന്റെയും സഹപ്രവർത്തകരുടെയും നേതൃത്വത്തിലാണ് നിയമ ഭേദഗതിക്കെതിരെ മലപ്പുറം ചങ്ങരംകുളത്ത് 24 മണിക്കൂർ നിരാഹാര സമരം സംഘടിപ്പിച്ചത്. ചങ്ങരംകുളം ടൗൺ ജുമാമസ്ജിദ് ഖത്തീബ് സമരത്തിന് നേതൃത്വം നൽകിയ സുനിലിനും സഹപ്രവർത്തകർക്കും ദേശീയ പതാക കൈമാറി. തുടർന്ന് പ്രവർത്തകരുടെ സാന്നിധ്യത്തിൽ ചങ്ങരംകുളം ഹൈവേ ജംഗ്ഷനിൽ എത്തിയാണ് നിരാഹാര സമരത്തിന് തുടക്കമിട്ടത്. മത-സാമൂഹ്യ- രാഷ്ട്രീയ രംഗത്തെ നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു.

കഴിഞ്ഞ ദിവസമാണ് പൗരത്വ നിയമ ഭേദഗതിക്കെതിരെ സമര ആഹ്വാനം നടത്തിയ രാഹുൽ ഈശ്വറിനെ അയ്യപ്പ ധർമസേനയിൽ നിന്ന് പുറത്താക്കിയത്. സംഘടനാ വിരുദ്ധ നിലപാടുകൾ സംഘടനയുടെ പേരിൽ പ്രചരിപ്പിച്ചതിനാണ് സസ്‌പെൻഷൻ. മലപ്പുറം ചങ്ങരംകുളത്ത് രാഹുൽ ഈശ്വർ നടത്താൻ നിശ്ചയിച്ചിരിക്കുന്ന നിരാഹാര സമരത്തിന് അയ്യപ്പ ധർമ്മ സേനയുമായി ബന്ധമില്ലെന്നും നേതാക്കൾ അറിയിച്ചിരുന്നു.

 

rahul eshwar

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Breaking News:
ബിഹാർ ബൂത്തിലേക്ക്
ബിഹാറിൽ വോട്ടെടുപ്പ് തുടങ്ങി
Top